| Sunday, 17th March 2019, 11:24 am

ഷീനാ ബോറാ കൊലക്കേസ് : പ്രതി പീറ്റര്‍ മുഖര്‍ജിയെ നെഞ്ചുവേദനയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മുന്‍ സ്റ്റാര്‍ ഇന്ത്യാ മേധാവിയും ഷീനാ ബോറാ കൊലക്കേസ് പ്രതി പീറ്റര്‍ മുഖര്‍ജിയെ നെഞ്ചുവേദനയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അര്‍ത്തൂര്‍ ജയിലില്‍ കഴിയുന്ന ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ജെ.ജെ. ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

പീറ്ററുടെ രണ്ടാം ഭാര്യയായ ഇന്ദ്രാണി മുഖര്‍ജിയുടെ ആദ്യ വിവാഹത്തിലെ മകളായിരുന്നു ഷീന. വിവാഹ സമയത്ത് സഹോദരിയായിട്ടാണ് ഇന്ദ്രാണി, ഷീനയെ പീറ്ററിനും കുടുംബത്തിനും പരിചയപ്പെടുത്തിയത്.
രണ്ടാനമ്മയുടെ മകളെന്നറിയാതെ രാഹുല്‍ ഷീനയുമായി പ്രണയത്തിലാവുകയും വിവാഹം ഉറപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് 2012 ഏപ്രിലില്‍ ഷീനയെ കാണാതായി.
2015ലാണ് ഷീനയെ കൊന്ന് കത്തിച്ച ജഡം റാലിഗഡിലെ വിജനമായ പ്രദേശത്ത് തള്ളിയതായി കണ്ടെത്തിയത്.

ALSO READ: തുഷാർ തൃശൂരിൽ മത്സരിക്കുമോ?; തുഷാർ വെള്ളാപ്പള്ളി അമിത് ഷായുമായി ഇന്ന് ദൽഹിയിൽ ചർച്ച നടത്തും

ഇന്ദ്രാണി, മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരും ഇതേ കേസില്‍ ജയിലിലാണ്. കൊലപാതകം വെളിച്ചെത്തു കൊണ്ടുവന്ന ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവര്‍ റായ് കേസില്‍ മാപ്പുസാക്ഷിയായി മാറുകയായിരുന്നു.

ജയിലില്‍ കിടന്ന് മരിക്കാന്‍ താല്‍പ്പര്യമില്ലെന്നും അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും പീറ്റര്‍ മുന്‍പ് സി.ബി.ഐ കോടതിയില്‍ അറിയിച്ചു.
എന്നാല്‍ പീറ്ററുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ പ്രധാന സാക്ഷിയായ പീറ്ററുടെ മകന്‍ രാഹുല്‍ മുഖര്‍ജിയെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ പീറ്ററുടെ ജാമ്യാപേക്ഷയെ എതിര്‍ക്കുന്നത്.

We use cookies to give you the best possible experience. Learn more