മോഹൻലാലിന്റെ കഥാപാത്രങ്ങളെ കണ്ടിട്ട് അത്ഭുതമൊന്നും തോന്നിയിട്ടില്ലെന്ന് നടി ഷീലു എബ്രഹാം. തന്റെ ചെറുപ്പം മുതൽ മോഹൻലാലിന്റെ സിനിമകൾ കണ്ടിട്ടുണ്ടെന്നും അന്ന് മുതൽ മഹാനടനായിട്ടാണ് തോന്നിയതെന്നും അതിൽ നിന്നും ഒരു മാറ്റവും വന്നിട്ടില്ലെന്നും ഷീലു എബ്രഹാം പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ലാലേട്ടനെ ഞാൻ ഓർമവെച്ച നാൾ തൊട്ട് കണ്ടിട്ടുണ്ട്. അന്ന് മുതൽ അദ്ദേഹം ഒരു മഹാനടനാണ്. അതിൽനിന്നൊരു മാറ്റം എനിക്ക് തോന്നിയിട്ടില്ല. അദ്ദേഹം ഒരു സംഭവമാണ്. അത് അന്നും ഇന്നും എന്നും അങ്ങനെയാണ്. അല്ലാതെ അദ്ദേഹം ഓരോ കഥാപാത്രങ്ങൾ ചെയ്യുമ്പോഴും എനിക്ക് ഒരു അത്ഭുതമായിട്ടൊന്നും തോന്നിയിട്ടില്ല. പിന്നെ ഓരോ സിനിമകൾ ലാലേട്ടൻ ചെയ്യുമ്പോഴും അതൊരു പ്രത്യേക വണ്ടർ ആയിട്ട് എനിക്ക് തോന്നിയിട്ടില്ല. ഏതൊരു കഥാപാത്രം കൊടുത്താലും അദ്ദേഹം അത് വൃത്തിയായി ചെയ്യുന്നു.
ലാലേട്ടനെ പോലെ മഹാനടൻ അല്ലാത്ത സാധാരണ ആക്ടർ വന്നിട്ട് പെർഫോം ചെയ്യുമ്പോഴാണ് അതൊരു അത്ഭുതമായി എനിക്ക് തോന്നുക. ലാലേട്ടൻ ചെയ്യുമ്പോൾ എനിക്ക് എങ്ങനെയാണ് അത്ഭുതമായിട്ട് തോന്നുന്നത്. അദ്ദേഹം തന്നെ ഒരു അത്ഭുതമായിട്ടാണ് ജനിച്ചിട്ടുള്ളത്,’ ഷീലു എബ്രഹാം പറഞ്ഞു.
ധ്യാൻ ശ്രീനിവാസന്റെ കഥകൾ കേട്ടിട്ട് താൻ ചിരിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ വർത്തമാനത്തിൽ ആത്മാർത്ഥത തോന്നിയിരുന്നെന്നും താരം കൂട്ടിച്ചേർത്തു.
‘ധ്യാൻ പറയുന്നത് കഥയാണോ റിയലാണോ എന്ന കൺഫ്യൂഷൻ തോന്നിയിട്ടുണ്ട്. എന്റെ ക്യാരക്റ്റർ വെച്ചിട്ട്, ഒരാൾ ഒരു കാര്യം പറഞ്ഞാൽ ഞാൻ അത് കേൾക്കുന്നു, ചിരിക്കുന്നു അത് വിടുന്നു. പിന്നെ അതിനെ പോസ്റ്റ്മോർട്ടം ചെയ്യാറില്ല. അദ്ദേഹം പറയുന്നത് നേരാണോ നുണയാണോ എന്ന് ഞാൻ ചിന്തിച്ചിട്ടില്ല. പക്ഷേ അന്നേരം ഞാൻ കേൾക്കുന്നു ചിരിക്കുന്നു. അദ്ദേഹത്തിൻറെ വർത്തമാനത്തിൽ നിന്ന് ഞാൻ മനസ്സിലാക്കിയിട്ടുള്ളത് അദ്ദേഹം ജെനുവിൻ ആയിട്ടുള്ള ഭയങ്കര സ്ട്രൈറ്റ് ഫോർവേഡഡ് ആയിട്ട് പറയുന്നു എന്നൊക്കെയാണ്,’ ഷീലു എബ്രഹാം പറഞ്ഞു.
Content Highlight: sheelu abraham talks about mohanlal performance