കഥ മോശമാണെങ്കിലും താരമൂല്യമുള്ള ഒരാള്‍ അഭിനയിച്ചാല്‍ സിനിമ വിജയിക്കുമെന്ന് നടിയും നിര്‍മാതാവുമായ ഷീലു എബ്രഹാം. താന്‍ നിര്‍മാണത്തിനായി സിനിമ തെരഞ്ഞെടുക്കുമ്പോള്‍ ബിസിനസ് നടക്കുന്ന താരങ്ങളെയാണ് നോക്കുന്നതെന്നും താരം പ
റഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷീലു എബ്രഹാം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ആളുകളെ കാണിക്കാന്‍ വേണ്ടി ഒരിക്കലും നിര്‍മാതാവാന്‍ ഇറങ്ങി തിരിക്കരുത്. ഒരു നല്ല നിര്‍മാതാവാകാന്‍ ബുദ്ധിയും ആവശ്യമാണ്. നിങ്ങള്‍ പൈസമുടക്കുന്നുണ്ടെങ്കില്‍ അത് തിരിച്ചുപിടിക്കാനുള്ള കഴിവും ആവശ്യമാണ്. അല്ലെങ്കില്‍ ഒരിക്കും നമ്മള്‍ അതിനുവേണ്ടി ഇറങ്ങി തിരിക്കരുത്.
ചിലര്‍ക്കാണെങ്കില്‍ പ്രൊഡ്യൂസര്‍ എന്ന് സ്‌ക്രീനില്‍ എഴുതി കാണിക്കുന്നത് കാണാന്‍ ഇഷ്ടമാണ്. അതിനുവേണ്ടിയവര്‍ പൈസ പോയാലും സിനിമ ചെയ്യും. അങ്ങനെ നിങ്ങള്‍ ചെയ്യുന്നതൊക്കെ ക്ഷണികമാണ്, അധികകാലം നിലനില്‍ക്കില്ല.
എടുത്ത് ചാടി ഇങ്ങനെ സിനിമകള്‍ ചെയ്താല്‍, വളരെ പെട്ടെന്ന് തന്നെ നമ്മുടെ പരിപാടി പൂട്ടും. എന്ന് മാത്രമല്ല കഞ്ഞികുടിയും മുട്ടും. കാരണം ഇതൊന്നും അത്ര എളുപ്പമായിട്ടുള്ള കാര്യങ്ങളല്ല. അതല്ലെങ്കില്‍ കൈ നിറയെ പണമുള്ളവരായിരിക്കണം നിങ്ങള്‍. എത്ര പണം പാഴായി പോയാലും അതൊന്നും പ്രശ്‌നമില്ലായെങ്കില്‍ നിങ്ങള്‍ക്ക് ആലോചിക്കാതെ സിനിമയെടുക്കാം.
ഒരു സിനിമ നിര്‍മിക്കുമ്പോള്‍ ഞാന്‍ ആദ്യം നോക്കുന്നത് അതിന്റെ ബിസിനസ് നന്നായി നടക്കുമോ എന്നാണ്. താരമൂല്യം എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സിനിമ വിറ്റഴിക്കപ്പെടുമെന്ന് ഉറപ്പുള്ള ഒരു താരത്തെ വെച്ചാണ് ചെയ്യുന്നതെങ്കില്‍ അത് വളരെ ഉപകാരപ്രദമാണ്.
രണ്ടാമത് ഞാന്‍ നോക്കുന്നത് നല്ല കഥയാണോ എന്നാണ്. താരമൂല്യമുള്ള ഒരാള്‍ അഭിനയിച്ചാല്‍ മോശം കഥയാണെങ്കിലും ബിസിനസ് നടക്കും എന്നുറപ്പാണ്. അതുകൊണ്ടാണ് കഥയ്ക്ക് രണ്ടാം സ്ഥാനം നല്‍കുന്നത്. കഥ ഫ്‌ളോപ്പാണെങ്കിലും താരങ്ങളെ നോക്കി സിനിമ ചെയ്യാന്‍ തയ്യാറാകും,’ ഷീലു എബ്രഹാം പറഞ്ഞു.
അബാം മൂവീസ് എന്നാണ് ഷീലു എബ്രഹാമിന്റെ നിര്‍മാണ കമ്പനിയുടെ പേര്. ധ്യാന്‍ ശ്രീനിവാസന്‍, ഡെയ്ന്‍ ഡേവിസ്, ദിനേശ് പ്രഭാകര്‍ എന്നിവര്‍ അഭിനയിച്ച വീകമാണ് അബാ മൂവീസിന്റെ അവസാന ചിത്രം. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.
content highlight: sheelu abraham talks about her production company