തന്നെ സംബന്ധിച്ചും തന്റെ ഭർത്താവിനെ സംബന്ധിച്ചും സിനിമ എന്ന് പറയുന്നത് ഒരു ബിസിനസ്സാണെന്ന് നടി ഷീലു എബ്രഹാം. സിനിമക്ക് പണം മുടക്കിയിട്ട് ഒരു വർഷം കാത്തിരിക്കുമെന്നും അതിനുള്ളിൽ മുടക്കിയ പൈസ തിരിച്ചു കിട്ടുക എന്നുള്ളത് തങ്ങളുടെ കമ്പനിയുടെ പോളിസിയാണെന്നും ഷീലു പറഞ്ഞു. കലയും കഥയും ഉദ്ധരിക്കാനിരുന്നാൽ പൈസയും പോയി കുത്തുവാളും എടുത്ത് അവസാനം ഒന്നുമില്ലാതെ വഴിക്കൂടെ വീടും വിറ്റ് നടക്കേണ്ടി വരുമെന്നും ഷീലു കൂട്ടിച്ചേർത്തു. സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഞാനൊരിക്കലും കലയെ ഉദ്ധരിക്കാനോ കഥയെ ഉദ്ധരിക്കാനോ ഒന്നുമല്ല സിനിമ ചെയ്യുന്നത്. എന്നെയും എന്റെ ഭർത്താവിനെയും സംബന്ധിച്ച് സിനിമ എന്ന് പറയുന്നത് ഒരു ബിസിനസ് ആണ്. സിനിമയിൽ അഭിനയിക്കുന്നത് എന്റെ പാഷൻ ആയതുകൊണ്ട് അതിൽ അവസരം കിട്ടുമ്പോൾ ഞാൻ അഭിനയിക്കുന്നു. അതിനെ അത്രയും കണ്ടാൽ മതി.
നമ്മുടെ ബിസിനസ് ആണത് നമ്മൾ പൈസ കൊടുക്കുന്നു അത് നമുക്ക് തിരിച്ചു കിട്ടണം. മുടക്കിയിട്ട് ഒരു വർഷം നമുക്ക് കാത്തിരിക്കാം അതിനുള്ളിൽ മുടക്കിയ പൈസ തിരിച്ചു കിട്ടുക എന്നുള്ളത് ഞങ്ങളുടെ കമ്പനിയുടെ പോളിസിയാണ്. അതിന് വേണ്ടിയിട്ട് കലയെയും കഥയെയും ഉദ്ധരിക്കാൻ വേണ്ടി നോക്കി കൊണ്ടിരുന്നാൽ ഇതൊന്നും നടക്കുകയില്ല.
പൈസയും പോയി കുത്തുവാളും എടുത്ത് അവസാനം ഒന്നുമില്ലാതെ വഴിക്കൂടെ വീടും വിറ്റ് നടക്കേണ്ടി വരും. അതിന് ഞങ്ങൾ തയ്യാറല്ല. സിനിമയുടെ കഥ കേൾക്കുന്നുണ്ടെങ്കിൽ അത്യാവശ്യം ബിസിനസ് നടക്കുന്ന രീതിയിൽ മുന്നോട്ടു കൊണ്ടുപോയിട്ടാണ് ചെയ്തിട്ടുള്ളത്. അല്ലാത്തത് നോ പറഞ്ഞിട്ടുണ്ട്. ചിലപ്പോൾ കഥ അത്ര നല്ലതാവണമെന്നില്ല ബിസിനസ് വാല്യൂ ഉള്ള വലിയൊരു ആർട്ടിസ്റ്റ് ആ കഥയെ താല്പര്യ കാണിച്ചു വന്നിട്ടുണ്ടെങ്കിൽ നമ്മൾ അത് ചെയ്തുപോവും. കഥ മാത്രം നോക്കിക്കൊണ്ടിരുന്നാൽ ഒരിക്കലും ബിസിനസ് നടക്കില്ല സിനിമയും നടക്കില്ല.
ഇതെല്ലാം ഒരു ബിസിനസ് ആണ്. നിങ്ങൾ കരുതുന്ന പോലെ സിനിമ ഇൻഡസ്ട്രി എന്ന് പറയുന്നത് സാമൂഹ്യ സേവനം ചെയ്യുന്നതായിട്ടോ കലയെ ഭയങ്കര ഉദ്ധരിച്ച് മലയാള സിനിമയെ നെറുകും തലയിൽ എത്തിക്കാനൊന്നും എനിക്ക് തോന്നുന്നില്ല. എല്ലാവരും അവരവരുടെ ക്രിയേറ്റിവിറ്റി കാണിക്കുക. ഞങ്ങൾ പൈസ പോകാതെ നോക്കുന്നു. സംവിധായകന്മാർ അവരുടെ ക്രിയേറ്റിവിറ്റി ലോകത്തെ കാണിക്കാൻ വേണ്ടി മാക്സിമം നോക്കുന്നു. ആക്ടർസ് അവരുടെ മാക്സിമം നോക്കുന്നു. ഇതെല്ലാം കൂടുമ്പോഴാണ് സിനിമ ഉണ്ടാക്കുന്നത്.
പൈസ പോകാതെ നോക്കണം എന്നാണ് പറയുന്നത്. അല്ലാതെ ലാഭം കിട്ടണം എന്ന് ഞാൻ പറയുന്നില്ല. കൊടുക്കുന്ന കാശ് തിരിച്ചു കിട്ടണം. മനുഷ്യരെ ചീത്ത കാര്യങ്ങളിലേക്ക് നയിക്കുന്ന ഒരു സിനിമ ആവരുത്. അതു മാത്രമേ ഞങ്ങളുടെ കൺസാണ് ഉള്ള ബാക്കിയെല്ലാം ഒക്കെയാണ്,’ ഷീലു എബ്രഹാം പറയുന്നു.
Content Highlight: sheelu abraham and her husband making movies only for their personal benefit