മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട മഹാനടിയാണ് ഷീല. എം.ജി.ആര്‍. നായകനായ പാശത്തിലൂടെയാണ് സിനിമയില്‍ മലയാളികളിടെ കറുത്തമ്മ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മലയാളത്തിലും തമിഴിലും സജീവമായ ഷീലയുടെ ഉറ്റ സുഹൃത്തായിരുന്നു തമിഴ്‌നാട് മുഖ്യമന്ത്രിയായ ജയലളിത. ജയലളിതയെക്കുറിച്ചുള്ള ഓര്‍മകള്‍ ഫ്‌ളേവേര്‍സ് ഒരുകോടിയോട് പങ്കുവെക്കുകയാണ് ഷീല.
” അമ്മു എന്നാണ് ഞാന്‍ ജയലളിതയെ വിളിക്കാറുള്ളത്. എന്റെ വീട്ടിലെ കാര്യങ്ങള്‍ എല്ലാം ഞാന്‍ ഒറ്റയ്ക്ക് നോക്കുന്നത് കാണുമ്പോള്‍ അമ്മു എപ്പോഴും എന്നോട് അതിനെക്കുറിച്ച് ചോദിക്കും, എങ്ങനെയാണ് ഷീല ഇതൊക്കെ ഒറ്റയ്ക്ക് നോക്കുന്നതെന്ന്.
ഞങ്ങള്‍ നല്ല കൂട്ടായിരുന്നു. ജയയ്ക്ക് വളരെ നല്ല സ്വഭാവമായിരുന്നു. സിനിമയില്‍ അഭിനയിക്കുമ്പോള്‍ എന്റെ ഏറ്റവും നല്ല സുഹൃത്തായിരുന്നു അവള്‍. സിനിമയില്‍ നിന്ന് മാറി പിന്നീട് മുഖ്യമന്ത്രിയായപ്പോള്‍ പലരും അവരുടെ കൂടെ വരുമായിരുന്നു.
ഊട്ടിയില്‍ ഗവര്‍ണര്‍ ഹൗസിലാസിരുന്നു താമസിച്ചത്. ഞാന്‍ അവിടെ ഉള്ളത് അറിഞ്ഞ് എന്നെ വിളിച്ചു. ഞാന്‍ കാണാന്‍ പോയി. ഞാന്‍ ചെന്നപ്പോള്‍ അവര്‍ അവിടെ ഇരുമ്പിന്റെ ഊഞ്ഞാലില്‍ ഇരിക്കുകയായിരുന്നു.
എന്നെ കണ്ടപ്പോള്‍ വാ ഷീല വന്നിരിക്കൂ എന്ന് പറഞ്ഞു. അപ്പോഴേക്കും ഒരു പത്തിരുപത് എം.എല്‍.എ മാരും പുറകെ കുറേ ഗണ്‍മാന്മാര്‍മാരും കൂടെ വന്നു. ഹാ ഷീല എപ്പടിയിറുക്ക് എന്ന് എന്നോട് ചോദിച്ചു.
അപ്പോഴേക്കും ഒരു എം.എല്‍.എ പെട്ടെന്ന് അവരുടെ കാലില്‍ വീണു. ശരി ഞാന്‍ വരാം നിങ്ങള്‍ കാത്തിരിക്കൂ എന്ന് അവര്‍ എം.എല്‍.എമാരോട് പറഞ്ഞു. അതിന് ശേഷം വീണ്ടും എന്നോട് ചോദിച്ചു. നീ ഇപ്പോള്‍ എന്ത് ചെയ്യുന്നുവെന്ന്.
അപ്പോഴേക്കും പിറകെ വേറെ മന്ത്രിമാര്‍ വന്നു. ഒരു നാല് വാക്ക് സംസാരിക്കാന്‍ നാല് മണിക്കൂര്‍ ഞാന്‍ അവിടെ ഇരുന്നു. പിന്നെ ഞാന്‍ പറഞ്ഞു അമ്മു ഞാന്‍ പോയിട്ട് വരാം പിന്നെ കാണാം നമുക്കെന്ന്. അതും പറഞ്ഞ് അവിടെ നിന്ന് ഞാന്‍ ഇറങ്ങി.
അതായിരുന്നു ഞങ്ങളുടെ അവസാന കൂടികാഴ്ച. പിന്നെ ഞാന്‍ കണ്ടിട്ടില്ല. നല്ല വ്യക്തിത്വത്തിന് ഉടമയായിരുന്നു അവര്‍. അയണ്‍ ലേഡി എന്നൊക്കെ പറയാന്‍ പറ്റുന്ന സ്ത്രീ അവരുതന്നെയാണ്,” ഷീല പറഞ്ഞു.
Content Highlight: actress sheela talks about jayalalithaa