| Thursday, 25th May 2017, 8:51 am

'അവള്‍ വഴിപിഴച്ചവളാണ്' : ഗര്‍ഭിണിയായതിന്റെ പേരില്‍ യുവതിക്ക് തുടര്‍പഠനം നിഷേധിച്ച് കോളജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ഗര്‍ഭിണിയായതിന്റെ പേരില്‍ യുവതിക്ക് ബിരുദപഠനത്തിന് അനുമതി നിഷേധിച്ച കോളജ് നടപടി വിവാദമാകുന്നു. കിഴക്കന്‍ മെറിലാന്റിലെ ഒരു ക്രിസ്റ്റ്യന്‍ സ്‌കൂളാണ് ഗര്‍ഭിണിയായ യുവതിക്ക് വിലക്കേര്‍പ്പെടുത്തിയത്.

മാഡി റങ്കിള്‍സ് എന്ന യുവതിക്കാണ് ബിരുദപഠനത്തിനുള്ള അവസരം നിഷേധിച്ചത്. ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവതി സ്‌കൂള്‍ നിയമം ലംഘിച്ചെന്നാണ് മെറിലാന്റിലെ ഹെറിറ്റേജ് അക്കാദമിയുടെ ആരോപണം.

റങ്കിള്‍സിനെ പുറത്താക്കുന്നതായി അറിയിച്ച് കോളജ് അധികൃതര്‍ ചൊവ്വാഴ്ച അവരുടെ രക്ഷിതാക്കള്‍ക്ക് കത്തയച്ചു. “റങ്കിള്‍സിനെതിരായ അച്ചടക്ക നടപടി അവര്‍ ഗര്‍ഭിണിയായതിന്റെ പേരിലല്ല മറിച്ച് അധാര്‍മ്മിക പ്രവൃത്തിയുടെ പേരിലാണ്.” എന്നാണ് കത്തില്‍ പറയുന്നത്.


Must Read: ബാങ്ക് ലോണെടുത്ത് മോഹനന്‍ പണിത വീടിന്റെ ക്രഡിറ്റ് ഏറ്റെടുത്ത് പിണറായി സര്‍ക്കാര്‍: നിയമസഭയില്‍ സര്‍ക്കാറിനെ നാണംകെടുത്തി വി.ഡി സതീശന്‍ 


ജനുവരിയിലാണ് റങ്കിള്‍സ് ഗര്‍ഭിണിയാണെന്ന കാര്യം അറിയുന്നത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെ വിവരം അറിയിച്ചു. റിങ്കിള്‍സിനെ സസ്‌പെന്റ് ചെയ്യുമെന്നും സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തുനിന്നും നീക്കം ചെയ്യുമെന്നും ഇനി വീട്ടിലിരുന്ന് പഠനം തുടരേണ്ടിവരുമെന്നുമാണ് ഇവര്‍ അന്ന് അറിയിച്ചിരുന്നത്.

എന്നാല്‍ റിങ്കിള്‍സിന്റെ കുടുംബത്തിന്റെ അപേക്ഷയെ തുടര്‍ന്ന് ആ അധ്യയനവര്‍ഷം പൂര്‍ത്തിയാക്കാന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ റിങ്കിള്‍സിനെ ബിരുദം തുടരാനാവില്ല എന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്.

ഇതിലും വലിയ പിഴവുകള്‍ക്കു ശിക്ഷിക്കുന്നതിലും ക്രൂരമായാണ് റിങ്കിള്‍സിനെ ശിക്ഷിക്കുന്നതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു.

“ഞാന്‍ ഗര്‍ഭിണിയാണ്. എന്റെ തെറ്റിന്റെ ഫലം നിങ്ങള്‍ക്ക് കാണാന്‍ കഴിയും. അതുകൊണ്ടാണ് ഈ ശിക്ഷ” എന്നാണ് തനിക്കെതിരായ നടപടിയോടു പ്രതികരിച്ചുകൊണ്ട് പെണ്‍കുട്ടി പറയുന്നത്.

“ചട്ടലംഘനം നടത്തിയ ഒരുപാട് വിദ്യാര്‍ഥികളുണ്ട്. അവര്‍ക്ക് ആളുകളെ ഉപദ്രവിക്കാം ജയിലില്‍ വരെ പോകാം. അവര്‍ക്കെല്ലാം താല്‍ക്കാലിക സസ്‌പെന്‍ഷനും നല്‍കി പിന്നെ തുടരാനും അനുവദിച്ചു. ഈ സ്‌കൂള്‍ അന്തസ്സിന്റെ കാര്യമോര്‍ത്താണ് വേവലാതിപ്പെടുന്നത്. എന്നാല്‍ എനിക്കു തോന്നുന്നത് എന്നെ തുടരാന്‍ അനുവദിക്കുന്നതിലൂടെ ക്രിസ്ത്യന്‍ സ്‌കൂളുകള്‍ക്കും സമുദായത്തിലും വലിയൊരു പാഠമാകാന്‍ അവര്‍ക്കു കഴിയുമായിരുന്നെന്നാണ്.” അവര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more