| Monday, 18th November 2013, 9:41 am

ഷീ ടാക്‌സി നാളെ മുതല്‍ നിരത്തിലിറങ്ങും

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]തിരുവനന്തപുരം: വനിതകള്‍ക്ക് മാത്രമായുള്ള ഷീ ടാകസി നാളെ മുതല്‍ ഓടിത്തുടങ്ങും. നാളെ വൈകുന്നേരം 4.30 ന് കനകക്കുന്നില്‍ മന്ത്രി ഡോ. എം.കെ. മുനീറും നടി ##മഞ്ജു വാര്യരും ചേര്‍ന്ന് ടാക്‌സി ഫഌഗ് ഓഫ് ചെയ്യും.

മഞ്ജു വാര്യറാണ് പദ്ധതിയുടെ ഗുഡ്‌വില്‍ അംബാസിഡര്‍. നാളെ നടക്കുന്ന ചടങ്ങില്‍ മഞ്ജുവിനെ അംബാസിഡറായി മന്ത്രി മുനീര്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും. സാമൂഹിക നീതി വകുപ്പിന് കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കാണ് പദ്ധതി നടപ്പാക്കുന്നത്.

സ്ത്രീകള്‍ക്ക് സുരക്ഷിതമായ യാത്ര, സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുക, കൂടുതല്‍ വനിതാ സംരംഭകരെ കണ്ടെത്തുക എന്നതാണ് ഷീ ടാക്‌സിയിലൂടെ ലക്ഷ്യമിടുന്നത്.

ഷീ ടാക്‌സി കൂടുതല്‍ സ്ത്രീകള്‍ക്ക് െ്രെഡവിങ് മേഖലയിലേക്ക് കടന്നുവരാന്‍ അവസരമൊരുക്കുമെന്നും കേരളത്തിലെ നിരത്തുകളില്‍ ഇത് പുതിയൊരു െ്രെഡവിങ് സംസ്‌കാരത്തിന് തുടക്കമിടുമെന്നും അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം പറഞ്ഞു.

ഗുണഭോക്താക്കള്‍ക്കുള്ള വാഹനങ്ങളുടെ താക്കോലുകള്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വിതരണം ചെയ്യും. ഷീ ടാക്‌സിയുടെ ഔദ്യോഗിക വെബ് സൈറ്റും ലോഗോയും ഗതാഗത കമീഷണര്‍ ഋഷിരാജ് സിങ് ഐ.പി.എസ് പുറത്തിറക്കും.

മാരുതി സുസുക്കി ലിമിറ്റഡാണ് കാറുകള്‍ നല്‍കുന്നതും വനിതാ െ്രെഡവര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതും. . മന്ത്രി എം.കെ. മുനീര്‍, മഞ്ജു വാര്യര്‍, സുഗതകുമാരി, സബ്രിയ ടെന്‍ബെര്‍ക്കന്‍ എന്നിവരാണ്  ഷീ ടാക്‌സിയിലെ ആദ്യ യാത്രക്കാര്‍.

We use cookies to give you the best possible experience. Learn more