[]ന്യൂദല്‍ഹി: ഭക്ഷ്യസുരക്ഷ ബില്ലില്‍ വോട്ട് ചെയ്യാന്‍ കഴിയാഞ്ഞതില്‍ മാതാവ് സോണിയ ഗാന്ധി കടുത്ത ദുഖിതയായിരുന്നുവെന്ന് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടും മകനുമായ രാഹുല്‍ ഗാന്ധി.
പാര്‍ലമെന്റില്‍ നിന്ന് ഹോസ്പിറ്റലിലേക്ക് തിരിച്ചെത്തിയ സോണിയ ശ്വാസമെടുക്കാന്‍ ഏറെ കഷ്ടപ്പെട്ടിരുന്നുവെന്നും രാഹുല്‍ പറഞ്ഞു. ഇതാദ്യമായാണ് രാഹുല്‍ ഗാന്ധി അമ്മയെക്കുറിച്ചും ഓഗസ്റ്റ് 26 ന് ബില്ലിനെച്ചൊല്ലി ലോക്‌സഭയില്‍ വാദം നടക്കുമ്പോള്‍ സോണിയക്ക് പെട്ടെന്നുണ്ടായ അസുഖത്തെക്കുറിച്ചും പൊതുവേദിയില്‍ പറയുന്നത്.
ബില്ല്ിന്മേല്‍ സഭയില്‍ വോട്ടെടെപ്പ്് നടക്കുന്നതിന് തൊട്ട് മുമ്പായിരുന്നു സോണിയക്ക് ദേഹാസ്വസ്ഥം അനുഭവപ്പെട്ടത്. തുടര്‍ന്ന് സോണിയയെ ദല്‍ഹിയിലെ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്്യൂട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കു മാറ്റി.
സോണിയയെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ രാഹുലും അനുഗമിച്ചിരുന്നു. 2009ലെ കോണ്‍ഗ്രസ് ഇലക്ഷനിലെ പ്രധാന പ്രഖ്യാപനവും സോണിയയുടെ ക്ഷേമനടപടിയുമായിരുന്നു ഭക്ഷ്യ സുരക്ഷബില്‍.