മലയാളിക്ക് സുപരിചതനായ ഇൻഫ്ലുൻസറും ടെക് വ്ലോഗറുമാണ് ഷസാം മുഹമ്മദ്. പ്രധാനമായും ടെക് മായി ബന്ധപ്പെട്ട വീഡിയോകളാണ് ഷസാം കൂടുതലും ചെയ്യുന്നത്. ഓരോ ബ്രാൻഡിനെ കുറിച്ചും കൃത്യമായ കാഴ്ചപ്പാടുള്ള വ്യക്തിയാണ് ഷസാം. ഐ ഫോൺ വിരോധി എന്ന ടാഗ് കിട്ടിയ ഒരു വ്ലോഗെർ കൂടിയാണ് ഷസാം മുഹമ്മദ്.
എല്ലാവരും തന്നെ ഐ ഫോൺ വിരോധിയെന്ന് പറയാറുണ്ടെന്നും അത് താൻ ഒരിക്കലും യോജിക്കുന്നില്ലെന്നും ഷസാം പറയുന്നുണ്ട്. ഐ ഫോണിലുള്ള കാര്യങ്ങളാണ് താൻ എടുത്ത് പറയുന്നതെന്നും അത് മിസ്റ്റേക്ക് ആയത് തന്റെ തെറ്റല്ലെന്നും ഷസാം പറയുന്നുണ്ട്. അൺ ഫിൽറ്റെർഡ് ബൈ അപർണ്ണ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘ഇപ്പോൾ എല്ലാവരും എന്നെ ഐഫോൺ വിരോധി എന്ന് പറയുന്നു. പക്ഷെ ഞാൻ ഒരിക്കലും ഒരു ഐ ഫോൺ വിരോധിയല്ല. ഞാൻ ഒരു വിരോധവും പറഞ്ഞിട്ടില്ല. ഐഫോണിൽ ഉള്ള കാര്യങ്ങളാണ് ഞാൻ എടുത്ത് പറയുന്നത്. അത് മിസ്റ്റേക്ക് ആയിപ്പോയത് എന്റെ തെറ്റുമല്ല.
ഞാൻ തന്നെ പറഞ്ഞിട്ടുണ്ട് ഐഫോണിൽ നമ്മൾ ഫോൺ ചെയ്യുന്ന സമയത്ത് നമുക്ക് നോട്ടിഫിക്കേഷൻ സൗണ്ട് കേൾക്കാൻ പറ്റും. റീൽ കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു കോൾ വന്നു കഴിഞ്ഞാൽ റീലിന്റെ സൗണ്ട് കേൾക്കാൻ പറ്റും. എനിക്കത് ഇഷ്ടമല്ല. ആൻഡ്രോയിഡിൽ അതില്ല.
എനിക്കൊട്ടും ഇഷ്ടപ്പെട്ടില്ല, ഊള പരിപാടിയാണെന്ന് പറയുന്നത്തിലൂടെ, ഞാൻ എക്സ്പ്രസ് ചെയ്യുന്നത് എന്റെ ഫീലിംഗ്സ് ആണ്. അത് ഇവർക്ക് വിരോധമായി തോന്നുന്നു. അത് എൻ്റെ തെറ്റല്ല (ചിരി). പക്ഷേ ഐഫോണിൽ ആ പ്രശ്നമുണ്ട്.
അവർക്ക് ഇത് വളരെ സിമ്പിൾ ആയിട്ട് ഒഴിവാക്കാൻ കഴിയുന്ന കാര്യമാണ് പക്ഷേ അവർ ചെയ്യുന്നില്ല. ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന സമയത്ത് നോട്ടിഫിക്കേഷൻ സൗണ്ട് വരുന്നു. ഫോക്കസ് മോഡ് ഉണ്ട് ഗെയിമിംഗ് മോഡ് ഉണ്ട് എന്നൊക്കെ പറയും ഐ ഫോൺ പ്രേമികൾ പറയും. അത് നമ്മൾ പോയി ഓൺ ചെയ്യണം എന്നാൽ മാത്രമേ അത് സൗണ്ട് പോവുകയുള്ളു. എന്നാൽ ആൻഡ്രോയിഡിൽ അതിന്റെ ആവശ്യമില്ല.’ ഷസാം മുഹമ്മദ് പറഞ്ഞു.