മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായ ടെക് വ്ലോഗറും കണ്ടന്റ് ക്രിയേറ്ററുമാണ് ഷസാം മുഹമ്മദ്. ബിഗ് ബി സിനിമ തന്റെ സുഹൃത്ത് കണ്ടതിന് ശേഷം മോശമാണെന്ന് പറഞ്ഞെന്ന് ഷസാം മുഹമ്മദ്. താൻ ഛോട്ടാ മുംബൈ തിയേറ്ററിൽ പോയി കണ്ടെന്നും അത് ഗംഭീരമായ പടമായിരുന്നെന്നും ഷാസ് മുഹമ്മദ് പറഞ്ഞു.
ആ ദിവസം തന്റെ സുഹൃത്ത് ബിഗ് ബി കാണാൻ പോയെന്നും എന്നാൽ പടം കൊള്ളില്ലെന്ന് പറഞ്ഞെതെന്നും ഷാസ് പറയുന്നുണ്ട്. എന്നാൽ ബിഗ് ബി താൻ പോയി കണ്ടതിന് ശേഷം സുഹൃത്തിനെ ഇടിക്കാൻ തോന്നിയെന്നും വളരെ ഗംഭീരമായ പടമായിരുന്നു അതെന്നും ഷാസ് മുഹമ്മദ് പറയുന്നുണ്ട്. അണ്‍ഫിള്‍റ്റേര്‍ഡ് പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷസാം മുഹമ്മദ്.
‘ഞാൻ ഛോട്ടാ മുംബൈ തിയേറ്ററിൽ പോയി കണ്ടു. വേർഡ് ഓഫ് മൗത്തിൽ ആ പടം ഗംഭീരമാണെന്ന് പറഞ്ഞപ്പോൾ നമ്മളെല്ലാരും പോയി കണ്ടു. സൂപ്പർ പടമായിരുന്നു. നമ്മുടെ ഒരു കൂട്ടുകാരൻ നമ്മൾ ഛോട്ടാ മുംബൈക്ക് പോയ അന്ന് അവൻ ബിഗ് ബിക്ക് പോയി.
ബിഗ് ബി കണ്ടിട്ട് അവൻ പറയുകയാണ് ‘ഇതുപോലൊരു കൂറ പടം എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല’ എന്ന്. ബോറടിച്ച് ഭ്രാന്ത് ആയിരിക്കുന്ന സമയത്ത് അജന്ത തിയേറ്ററിൽ ബിഗ് ബി കാണാൻ പോകുന്നു. എന്റെ ബ്രദർ, എന്റെ രണ്ട് കൂട്ടുകാരുണ്ട്, പിന്നെ പടം കൊള്ളില്ലെന്ന് പറഞ്ഞ ഈ കുരങ്ങനുമുണ്ട്.
നമ്മൾ ഒരു അഞ്ചു പേരെ ഉള്ളൂ. എങ്ങനെയൊക്കെ കയ്യും കാലും പിടിച്ച് ഷോ പിടിപ്പിച്ചു. പടം കണ്ടു തുടങ്ങിയതിനുശേഷം ഞാനിങ്ങനെ എന്ത് പടമാണ് എന്ന് ആശ്ചര്യത്തോടെ ഇവനെ നോക്കുകയാണ്. ഓരോ സീൻ കഴിയുമ്പോഴും ഞാൻ ഇവനെ നോക്കും. ഇതൊക്കെ എങ്ങനെ? മ്യൂസിക് , ക്യാമറ ആംഗിൾസ് എന്തോന്നടെ എന്ന മൂഡായിരുന്നു.
സിനിമയെല്ലാം കഴിഞ്ഞിട്ട് ഇവനെ അടുത്തേക്ക് വിളിച്ചിട്ട് ഇതാണോടാ നീ കൊള്ളൂല എന്ന് പറഞ്ഞത് എന്ന് ചോദിച്ചു. ‘ബോറല്ലേ’ എന്നവൻ പറഞ്ഞപ്പോൾ ഒരു ഇടി ഞാൻ വെച്ച് തരും എന്ന് ഞാൻ അപ്പോൾ പറഞ്ഞു,’ ഷസാം മുഹമ്മദ് പറയുന്നു.
Content Highlight: Shaz muhammed about his friend response about big B movie