സോഷ്യൽ മീഡിയകളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്യാം മോഹൻ. പൊൻമുട്ടയെന്ന വെബ് സീരീസിലൂടെ താരം കൂടുതൽ സ്വീകാര്യനായിരുന്നു.
സോഷ്യൽ മീഡിയകളിലൂടെ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ വ്യക്തിയാണ് ശ്യാം മോഹൻ. പൊൻമുട്ടയെന്ന വെബ് സീരീസിലൂടെ താരം കൂടുതൽ സ്വീകാര്യനായിരുന്നു.
എന്നാൽ ഇപ്പോൾ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന പ്രേമലുവിലെ ആദിയെന്ന കഥാപാത്രമായി മറ്റാരെയും സങ്കല്പിക്കാൻ കഴിയാത്തവിധം കയ്യടി നേടുകയാണ് ശ്യാം മോഹൻ.
സിനിമയിൽ എത്തിയതിനു ശേഷം ആളുകൾ തിരിച്ചറിയുന്നതിൽ വ്യത്യാസമുണ്ടെന്നാണ് ശ്യാം പറയുന്നത്. തിയേറ്റർ വിസിറ്റിന്റെ ഭാഗമായി ഒരു സ്ഥലത്തു പോയപോപ്പോൾ താൻ അത് തിരിച്ചറിഞ്ഞെന്നും സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപോയെന്നും ശ്യാം മോഹൻ പറയുന്നു. മിർച്ചി മലയാളത്തോട് സംസാരിക്കുകയായിരുന്നു ശ്യാം.
‘ശരിക്കും ആളുകൾ തിരിച്ചറിയുന്നതിൽ വ്യത്യാസമുണ്ട്. ഇൻസ്റ്റാഗ്രാമിൽ വീഡിയോ ചെയ്യുമ്പോൾ എല്ലാവരും ഒരു മൊബൈലിൽ കാണുന്ന ചേട്ടൻ എന്ന നിലയിൽ മാത്രമാണ് എന്നെ തിരിച്ചറിഞ്ഞിരുന്നത്. അതൊരു ആരാധനയല്ല. എന്നാൽ പ്രേമലു വന്നതിന് ശേഷം ഞങ്ങൾ തിയേറ്റർ വിസിറ്റിനൊക്കെ പോവുമ്പോൾ ഞങ്ങൾ ഇത് വരെ കാണാത്ത തരത്തിലുള്ള സ്വീകരണമാണ് ഞങ്ങൾക്ക് ലഭിച്ചത്.
തിയേറ്റർ വിസിറ്റിന്റെ ഭാഗമായി കോഴിക്കോട് രാധ തിയേറ്റർ എന്ന തിയേറ്ററിൽ വിസിറ്റിങ് നടത്തിയിരുന്നു. നസ്ലെനെ ഒക്കെ കാണുമ്പോൾ എന്തായാലൂം നല്ല ബഹളമൊക്കെ ഉണ്ടാവും. ആളുകൾക്ക് അത്രയും അറിയുന്ന ഒരാളാണല്ലോ. പക്ഷെ എന്നെയും സംഗീതിനെയുമൊക്കെ അതേപോലെയാണ് ആളുകൾ സ്വീകരിച്ചത്.
ഞങ്ങൾ കാറിൽ കയറിയപ്പോൾ കാറിന്റെ രണ്ട് സൈഡിൽ നിന്നിട്ട് ആളുകൾ ഞങ്ങളെ വിളിക്കുകയാണ്. കൈ കാണിച്ച ചിരിക്കുകയാണ്. അത് കഴിഞ്ഞു ഞങ്ങൾ ആ തിയേറ്റർ കോംപൗണ്ടിന്റെ ഉള്ളിൽ നിന്ന് പുറത്തിറങ്ങി ഞങ്ങൾ മൂന്ന് പേരും കെട്ടിപിടിച്ചു ഉമ്മ വെക്കുകയായിരുന്നു . ഞാനും നസ്ലെനും സംഗീതും കൂടെ.
കാരണം വല്ലാതെ കണ്ണുനിറഞ്ഞുപോവുന്ന സന്തോഷമായിരുന്നു ആ നിമിഷം. അപ്പോഴാണ് സിനിമയിൽ അഭിനയിക്കുന്നതിന്റെ ആ സ്വീകാര്യത മറ്റൊന്നാണെന്ന് ഞാൻ മനസിലാക്കുന്നത്,’ ശ്യാം മോഹൻ പറയുന്നു.
Content Highlight: Shaym Mohan Talk About His Life After Premalu Movie