| Friday, 6th July 2018, 11:15 pm

മുത്തലാഖിനെതിരെ നിയമപോരാട്ടം നടത്തിയ സൈറാ ബാനു ബി.ജെ.പിയിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുത്തലാഖിനെതിരെ നിയമയുദ്ധം നടത്തിയ സൈറ ബാനു ബി.ജെ.പിയില്‍ ചേരാനൊരുങ്ങുന്നു. പാര്‍ട്ടിയില്‍ ചേരുന്നതിനായി ഉത്തരാഖണ്ഡ് ബി.ജെ.പി അധ്യക്ഷന്‍ അജയ് ഭട്ടുമായി സൈറാ ബാനുവും പിതാവ് ഇഖ്ബാല്‍ അഹമ്മദും കൂടിക്കാഴ്ച നടത്തി.

“അവര്‍ (സൈറാ ബാനു) ഇന്ന് എന്നെ സന്ദര്‍ശിച്ചിരുന്നു. അവര്‍ ഇന്നൊരു അന്താരാഷ്ട്ര പ്രതീകമാണ്. അവരെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമേയൊള്ളൂ.”- അജയ് ഭട്ട് പറഞ്ഞു.

ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് സൈറാ ബാനുവും സ്ഥിരീകരിച്ചു.

ALSO READ: ‘ബീഹാറില്‍ ബി.ജെ.പി വല്ല്യേട്ടന്‍ ചമയേണ്ട; ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് അധിക സീറ്റ് നല്‍കില്ലെന്ന് ജെ.ഡി.യു

“ബി.ജെ.പി നേതാക്കളെ കണ്ട് പാര്‍ട്ടിയില്‍ ചേരാനുള്ള എന്റെ ആഗ്രഹം ഞാന്‍ അറിയിച്ചു. പ്രധാനമന്ത്രിയുടെ പിന്തുണ കൊണ്ടാണ് ഞങ്ങള്‍ക്ക് നീതി ലഭിച്ചത്.”

മുസ്‌ലിം വിഭാഗത്തിലെ സ്ത്രീകള്‍ മുത്തലാഖ്, നിക്കാഹ് ഹലാല, സ്വത്തവകാശത്തിലെ തുല്യതയില്ലായ്മ തുടങ്ങിയ അതിക്രമങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ഉടന്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന സൂചനയും ബാനു നല്‍കി. ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടാനാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: ജമ്മുകാശ്മീര്‍ തിരിച്ചുപിടിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്

മുത്തലാഖിനെതിരെ ബാനു നടത്തിയ പോരാട്ടം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ബാനുവിനൊപ്പം മറ്റ് നാല് സ്ത്രീകളും ഭാരതീയ മുസ്‌ലിം മഹിളാ ആന്ദോളനും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.

മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് കഴിഞ്ഞ ആഗസ്റ്റില്‍ സുപ്രീംകോടതി വിധിച്ചിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more