ശ്യാന്‍ പത്മനാഭനെ കാണാതായിട്ട് ആറ് ദിവസം; തിരച്ചില്‍ തുടരുന്നു
കഴക്കൂട്ടം: തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ പി.ജി വിദ്യാര്‍ത്ഥി ശ്യാന്‍ പത്മനാഭനെ ആറ് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.
അതിനിടയില്‍ ക്യാംപസിലെ സി.സി.ടി്.വി പരിശോധിക്കുമ്പോള്‍ ഒരു യുവാവിനെ ക്യാംപസിനുള്ളില്‍ കണ്ടെത്തിയ സാഹചര്യത്തില്‍
അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
രണ്ടാം വര്‍ഷ എം.ടെക് വിദ്യാര്‍ഥിയായ കോഴിക്കോട് വടകര സ്വദേശി ശ്യാന്‍ ടെക്നോപാര്‍ക്കിലെ ജീവനക്കാരിയായ സഹോദരിയോടൊപ്പം പാങ്ങപ്പാറയിലുള്ള ഫ്ലാറ്റിലാണ് ശ്യാന്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച ലൈബ്രറിയില്‍ പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്.
രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെതുടര്‍ന്ന് ബന്ധുക്കള്‍ കഴക്കൂട്ടം സൈബര്‍ സിറ്റി അസി.കമ്മിഷണര്‍ക്കു പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ശ്യാനിന്റെ മൊബൈല്‍ഫോണ്‍ കാര്യവട്ടം-തൃപ്പാദപുരം പ്രദേശത്ത് ഉള്ളതായി വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നതിനിടയില്‍ ഫോണ്‍ ഓഫായതോടെ ഈ വഴിക്കുള്ള അന്വേഷണം അസാധ്യമായി.
ബി.ടെക് പാസായശേഷം കുറെ നാള്‍ ബെംഗളൂരൂവിലുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ശ്യാന്‍ സംസ്ഥാനം വിട്ടോ എന്നറിയാന്‍ റെയില്‍വേ സ്റ്റേഷനുകളിലെ സി.സി.ടി.വികളും മറ്റും പരിശോധിക്കുന്നുണ്ടെന്നും അന്വേഷണം ബെംഗളൂരൂവിലേക്കു വ്യാപിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.