| Tuesday, 17th October 2023, 1:36 pm

ബി.ടി.എസിനൊപ്പം പാടാന്‍ ഗ്ലോബല്‍ ആര്‍ട്ടിസ്റ്റുകളായ എഡ് ഷീരനും ഷോണ്‍ മെന്‍ഡസും DJ സ്‌നേക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബി.ടി.എസ് ജങ്കൂക്കിന്റെ ആദ്യ സോളോ ആല്‍ബമായ ‘ഗോള്‍ഡനി (golden)’ലെ ട്രാക്കുകള്‍ പുറത്തുവിട്ടിരിക്കുകയാണ് ബി.ടി.എസിന്റെ ഏജന്‍സിയായ ബിഗ് ഹിറ്റ് എന്റര്‍ടൈന്‍മെന്റ്.

ജങ്കൂക്കിന്റെ കൂടെ ആല്‍ബത്തിനായി ഇനി കൊളാബറേറ്റ് ചെയ്യാന്‍ പോകുന്നത് എഡ് ഷീരനും (ed sheeran) ഷോണ്‍ മെന്‍ഡസും (shawn mendes) DJ സ്‌നേക്കും (dj snake) ഉള്‍പെടെയുള്ള ഗ്ലോബല്‍ ആര്‍ട്ടിസ്റ്റുകളാണ്. ആല്‍ബം അടുത്ത മാസം നവംബര്‍ 3ന് റിലീസ് ചെയ്യും.

പ്രീറിലീസ് ട്രാക്കുകള്‍ ഉള്‍പ്പെടെ പതിനൊന്ന് സോങ്ങുകളാണ് ഈ ആല്‍ബത്തില്‍ ഉള്‍പ്പെടുന്നത്. എല്ലാം ഇംഗ്ലീഷ് സോങ്ങുകളാണ്. ഇതിനകം പുറത്തിറങ്ങിയ ‘ത്രീഡി’, ‘സെവന്‍’ എന്നീ സോങ്ങുകളും ഈ ആല്‍ബത്തില്‍ ഉള്‍പെടുന്നുണ്ട്.

അമേരിക്കന്‍ റാപ്പര്‍മാരായ ലാറ്റോ (Latto), ജാക്ക് ഹാര്‍ലോ (Jack Harlow) എന്നിവരായിരുന്നു ഈ രണ്ട് സോങ്ങുകളില്‍ ജങ്കൂക്കിന്റെ കൂടെ കൊളാബറേറ്റ് ചെയ്തിരുന്നത്. അവ രണ്ടും വന്‍ വിജയമായിരുന്നു ജങ്കൂക്കിന് നല്‍കിയത്. അവ റിലീസ് ചെയ്തതിനുശേഷം ബില്‍ബോര്‍ഡ് ഉള്‍പ്പെടെ നിരവധി മ്യൂസിക് ചാര്‍ട്ടുകളില്‍ സ്ഥാനം പിടിച്ചിരുന്നു.

ഇനി വരാനിരിക്കുന്ന സോങ്ങുകളില്‍ ജങ്കൂക്കിന്റെ കൂടെ കൊളാബറേറ്റ് ചെയ്യാന്‍ പോകുന്ന ഗ്ലോബല്‍ ആര്‍ട്ടിസ്റ്റുകളുടെ പേര് പുറത്തു വന്നതോടെ ആരാധകരെല്ലാം വളരെ പ്രതീക്ഷയോടെയാണ് ആല്‍ബത്തെ കാണുന്നത്.

ആല്‍ബത്തിന്റെ ലിസ്റ്റില്‍ കണ്ട ഈ പേരുകള്‍ ആരാധകരെ ഏറെ സന്തോഷിപ്പിക്കുന്നതാണ്. ഷോണ്‍ മെന്‍ഡസ് (Shawn Mendes), എഡ് ഷീരന്‍ (Ed Sheeran), ഡി.ജെ സ്നേക്ക് (DJ Snake) എന്നിവര്‍ വരാനിരിക്കുന്ന ആല്‍ബത്തിന്റെ ട്രാക്ക് ലിസ്റ്റില്‍ ഉണ്ട്.

‘യെസ് ഓര്‍ നോ’, ‘ഹേറ്റ് യു’, ‘സംബഡി’, ‘ടൂ സാഡ് ടു ഡാന്‍സ്’, ‘ഷോട്ട് ഗ്ലാസ് ഓഫ് ടിയേഴ്സ്’, ‘സ്റ്റാന്‍ഡിംഗ് നെക്സ്റ്റ് യു’, എന്നീ സോങ്ങുകളില്‍ ഷോണ്‍ മെന്‍ഡസ് (shawn mendes), എഡ് ഷീരന്‍ (ed sheeran), ഡേവിഡ് സ്റ്റെവാര്‍ഡ് (david steward) എന്നിവരാകും ജങ്കൂക്കിനൊപ്പമെത്തുന്ന പോപ്പ് താരങ്ങള്‍.

‘ക്ലോസര്‍ ടു യു’ എന്ന സോങ്ങില്‍ മേജര്‍ ലേസറും (major lazer), ‘പ്ലീസ് ഡോണ്ട് ചേഞ്ച്’ എന്ന സോങ്ങില്‍ ഡിജെ സ്‌നേക്കുമാണ് (dj snake)ഉള്ളത്. ഇതില്‍ ‘സ്റ്റാന്‍ഡിംഗ് നെക്സ്റ്റ് യു’ ആണ് ആല്‍ബത്തിലെ മെയിന്‍ ട്രാക്ക്.

Content Highlight: Shawn Mendes, Dj Snake, Ed Sheeran Collaborate With Bts

We use cookies to give you the best possible experience. Learn more