| Friday, 29th March 2019, 12:24 am

ഷേവിങ്ങില്‍ ശ്രദ്ധിക്കാം, മുഖം കൂടുതല്‍ സ്മാര്‍ട്ടാകും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഴ്ചയില്‍ ഒരിക്കലെങ്കിലും ഷേവ് ചെയ്യാത്ത പുരുഷന്മാരുണ്ടാകില്ല. താടി നിരയൊപ്പിച്ച് വെട്ടിയും,പുതിയ മോഡലില്‍ ഷേവ് ചെയ്തുമൊക്കെ പലവിധ പരീക്ഷണങ്ങളാണ്. എന്നാല്‍ ഈ ഷേവിങ് വളരെ ശ്രദ്ധിച്ചുചെയ്യേണ്ട ഒന്നാണ്. ഷേവിങ്ങില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

1.ഷേവിങ് ക്രീം ഉപയോഗിക്കാം
ഷേവിങിന് സോപ്പും മറ്റും ഉപയോഗിക്കുന്ന കാലമൊക്കെ കഴിഞ്ഞു. ഷേവിങ് ക്രീം ആണ് നല്ലത്. ഇത് താടിയിലെ രോമങ്ങളെ കൂടുതല്‍ സ്മൂത്താക്കും. കൂടാതെ എണ്ണമയം നീക്കാനും ഉപകരിക്കും. ക്രീമോ ജെല്ലോ ഉപയോഗിച്ചുള്ള ഷേവിങ്ങില്‍ മുറിവുകള്‍ ഉണ്ടാകില്ല

2. ജെല്‍/ക്രീം അല്‍പ്പം മാത്രം
ഒരുപാട് ജെല്‍ ഉപയോഗിച്ചാകരുത് ഷേവിങ്. ഇത് മുഖത്തെ ചര്‍മ്മത്തിന് ദോഷകരമായി ബാധിക്കുന്നു. കുറച്ചു ജെല്‍ എടുത്ത് മുഖത്ത് നന്നായി മസാജ് ചെയ്ത ശേഷമാണ് ഷേവ് ചെയ്യേണ്ടത്.
3. മുഖത്തെ തൊലി വലിച്ചു പിടിച്ച് ഷേവിങ്
അശ്രദ്ധമായുള്ള ഷേവിങ് എപ്പോഴും മുഖത്ത് ബ്ലേഡുകൊണ്ടുള്ള ചെറിയ മുറിവുകളുണ്ടാക്കാറുണ്ട്. എന്നാല്‍ മുഖത്തിന്റെ തൊലി ഒരു ഭാഗം വലിച്ചുപിടിച്ച് ഷേവ് ചെയ്താല്‍ ചെറിയ മുറിവുകള്‍ പോലും ഒഴിവാക്കാന്‍ സാധിക്കും.

4. ട്രിമ്മര്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാം

ഇലക്ട്രിക് ട്രിമ്മര്‍ ഉപയോഗിച്ചുള്ള ഷേവിങും ട്രിമ്മുമൊക്കെ വളരെ ശ്രദ്ധിച്ചുവേണം. ചാര്‍ജ് ചെയ്തുകൊണ്ട് ഇവ ഉപയോഗിക്കാന്‍ പാടില്ല. ചാര്‍ജ് അണ്‍പ്ലഗ് ചെയ്തശേഷമായിരിക്കണം ട്രിം നിര്‍വഹിക്കേണ്ടത്.

5.തണുത്തവെള്ളവും ആഫ്റ്റര്‍ഷേവും

ഷേവിന് ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. പിന്നീട് ആഫ്റ്റര്‍ വാഷ് ഉപയോഗിക്കുന്നതും നല്ലതാണ്.

We use cookies to give you the best possible experience. Learn more