തിരുവനന്തപുരം: ഷവര്‍മകഴിച്ച് ഭക്ഷയവിഷബാധയേറ്റ് വിദ്യാര്‍ത്ഥി മരിച്ച സംഭവം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെതാണ് തീരുമാനം. മരിച്ച സച്ചിന്‍ മാത്യു റോയി (21)യുടെ അമ്മ സിസി റോയിയുടെ ആവശ്യപ്രകാരമാണ് തീരുമാനം.
ജൂലൈ പത്തിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തിരുവനന്തപുരം വഴുതക്കാട് പ്രവര്‍ത്തിച്ചിരുന്ന സാല്‍വ കഫെയില്‍ നിന്ന് ഷവര്‍മ കഴിച്ച സചിന്‍ ബാംഗ്ലൂരില്‍ എത്തിയതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം സംഭവിക്കുകയും മരിക്കുകയുമായിരുന്നു. ഹരിപ്പാട് സ്വദേശിയയായിരുന്നു സച്ചിന്‍.
സംഭവം നടന്ന് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും പോലീസ് കുറ്റ പത്രം കൊടുക്കാത്തതിനെ തുടര്‍ന്നാണ് സച്ചിന്റെ അമ്മ സര്‍ക്കാരിനെ സമീപിച്ചത്. “എന്റെ മോന്‍ മരിച്ചിട്ട് രണ്ടുവര്‍ഷം കഴിഞ്ഞിരിക്കുന്നു. ഇതുവരെയും പോലീസ് കുറ്റപത്രം നല്‍കിയിട്ടില്ല. മുപ്പത്തെട്ടോളം പേരാണ് ഇരകളായിട്ടുള്ളത്. ഇത് കടുത്ത അനീതിയാണ്” അവര്‍ പത്രപ്രവര്‍ത്തകരോട് പറഞ്ഞു.
[]
മരണത്തെ തുടര്‍ന്ന് ഷവര്‍മ താല്‍ക്കാലികമായി നിരോധിച്ചിരുന്നു. ഷവര്‍മ പഴക്കം ചെന്നാല്‍ അത് വിഷമയമാകുമെന്ന് ഹോട്ടല്‍ ഉടമകള്‍ തന്നെ സമ്മതിക്കുന്നുണ്ട്. അതുകൊണ്ട ഇപ്പോള്‍ ഷവര്‍മ പാഴ്‌സലായി സല്‍കാറില്ല.