| Wednesday, 15th June 2016, 12:45 pm

ചുറ്റും നോക്കിയപ്പോള്‍ എല്ലാവരും കറുത്തിരിക്കുന്നു, അപ്പോള്‍ സമാധാനമായി; കമ്മട്ടിപ്പാടത്തിലെ അനിത പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കമ്മട്ടിപ്പാടം സിനിമ കണ്ടവര്‍ ചിത്രത്തിലെ അനിത എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഷോണ്‍ കൊച്ചിക്കാരിയല്ലെന്ന് പറഞ്ഞാല്‍ ഒരു പക്ഷേ വിശ്വസിച്ചെന്നുവരില്ല. എന്നാല്‍ അതാണ് സത്യം. കൊച്ചിക്കാരിയല്ലെന്ന് മാത്രമല്ല കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി ഷോണ്‍ ബാംഗ്ലൂരിലാണ് താമസം.

ചെറിയപ്രായത്തില്‍ കറുപ്പ് നിറം ഇഷ്ടമല്ലായിരുന്നെന്നും എങ്ങനെയെങ്കിലും ഒന്ന് വെളുപ്പിച്ചുതരണേ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നെന്നും ഷോണ്‍ പറയുന്നു.

കമ്മട്ടിപ്പാടത്തിലേക്ക് കറുത്ത് ഉയരമുള്ള കുട്ടിയെ നോക്കുന്നു എന്നറിഞ്ഞ് രാജീവ് രവിയുടെ ഭാര്യ ഗീതു ചേച്ചിയെ വിളിച്ചിരുന്നു. മേക്കപ്പ് ഇല്ലാത്ത ഫോട്ടോസ് അയച്ചു കൊടുത്തു. ലുക്ക് ടെസ്റ്റ്, സ്‌ക്രീന്‍ ടെസ്റ്റ്, എല്ലാം കഴിഞ്ഞാണ് അനിതയാവാനുള്ള അവസരം നല്‍കിയതെന്നും ഷോണ്‍ പറയുന്നു.

എണ്ണമയം തോന്നിക്കുന്ന ഡാര്‍ക്ക് മേക്കപ്പായിരുന്നു ചെയ്തത്. ചുറ്റും നോക്കുമ്പോള്‍ എല്ലാവരും കറുത്തിരിക്കും. അപ്പോ കുറച്ച് സമാധാനം തോന്നി.

വിനായകന്‍ ചേട്ടനും മണികണ്ഠന്‍ ചേട്ടനും അഭിനയം കൊണ്ട് ഞെട്ടിച്ചു കളഞ്ഞു. എനിക്ക് അഭിനയത്തിന്റെ പാഠങ്ങള്‍ പറഞ്ഞു തന്നത് ഗീതുചേച്ചിയാണ്. കൊച്ചിഭാഷയില്‍ സംസാരിക്കാനായി ആ സ്ലാങ് സംസാരിക്കുന്നവരുമായി ഇടപഴകിയെന്നും ഷോണ്‍ പറയുന്നു.

We use cookies to give you the best possible experience. Learn more