ന്യൂദല്‍ഹി: താന്‍ ബി.ജെ.പി വിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കാരണമാണെന്ന് മുന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ.
ഏറെ വേദനയോടെയാണ് പാര്‍ട്ടി വിട്ടത്. എന്തിനാണ് ഇത്രയുംകാലം ബി.ജെ.പിയില്‍ തുടര്‍ന്നതെന്ന ചോദ്യം മകള്‍ സോനാക്ഷി പോലും ഉന്നയിച്ചു. ഒരു തരത്തിലും തുടരാനാവില്ലെന്ന ഘട്ടം വന്നപ്പോഴാണ് പാര്‍ട്ടി വിട്ടതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസ്യത നഷ്ടപ്പെട്ട നേതാവായി പ്രധാനമന്ത്രി മാറിയെന്നും 2014ല്‍ മോദി തരംഗമുണ്ടായി എന്ന് അവകാശപ്പെടുമ്പോള്‍പോലും നരേന്ദ്ര മോദിയുടെ വിശ്വസ്തര്‍ പലരും പരാജയപ്പെട്ടെന്നും സിന്‍ഹ പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദി തരംഗമില്ല. അഞ്ചുവര്‍ഷംകൊണ്ട് നരേന്ദ്ര മോദിയുണ്ടാക്കിയ കെടുതികളാണ് തെരഞ്ഞെടുപ്പില്‍ മുഖ്യ ചര്‍ച്ചാവിഷയം
നരേന്ദ്ര മോദി പ്രചാരണത്തിന് എത്താതിരുന്ന തന്റെ മണ്ഡലത്തില്‍ അന്ന് ഞാന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ജയിച്ചതെന്നും പട്‌ന സാഹിബിലെ ജനം ഇക്കുറിയും തനിക്കൊപ്പം നില്‍ക്കുമെന്നും സിന്‍ഹ അവകാശപ്പെട്ടു.സിന്‍ഹ പറഞ്ഞു.
രണ്ടുതവണ തുടര്‍ച്ചയായി വിജയിച്ച ബിഹാറിലെ പട്‌നസാഹിബ് മണ്ഡലത്തില്‍ ഇക്കുറി കോണ്‍ഗ്രസ് ടിക്കറ്റിലാകും സിന്‍ഹ ജനവിധി തേടുക. പട്‌നസാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെയാണ് ബി.ജെ.പി രംഗത്തിറക്കിയിട്ടുള്ളത്.
റഫാല്‍ ഇടപാടില്‍ കാവല്‍ക്കാരന്‍ കള്ളനല്ലെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശത്രുഘ്‌നന്‍ സിന്‍ഹ നാളെ കോണ്‍ഗ്രസില്‍ അംഗത്വമെടുക്കും.