ന്യൂദല്‍ഹി: ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇന്ന് സമാജ് വാജി പാര്‍ട്ടി നേതാവ് ഡിംപിള്‍ യാദവാണ് പൂനം സിന്‍ഹയെ സമാജ് വാദി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി രാജനാഥ് സിംങിനെതിരെ ലക്‌നൗവില്‍ പൂനം സിന്‍ഹ മത്സരിച്ചേക്കും. ഏപ്രില്‍ 18 ന് നോമിനേഷന്‍ സമര്‍പ്പിക്കും.
അടല്‍ ബിഹാരി വാജ്‌പേയ്യുടെ കാലം മുതല്‍ ലക്‌നൗ സീറ്റ് ബി.ജെ.പിയുടെ ശക്തി കേന്ദ്രമാണ്.
വാജ്‌പേയ്ക്ക് ശേഷം ലാല്‍ജി ടെന്‍ഡണ്‍ ഈ സീറ്റില്‍ വിജയിച്ചു. പിന്നീട് രാജ് നാഥ് സിംങും ഇതേ സീറ്റില്‍ വിജിച്ചു.
2004 ല്‍ രാജ്‌നാഥ് സിങ് 10,06,484 വോട്ടുകളില്‍ 55.7 ശതമാനം നേടിയായിരുന്നു വിജയിച്ചത്. ബീഹാറിലെ പാറ്റ്ന സാഹിബ് മണ്ഡലത്തിലെ എം.പിയായിരുന്ന ശത്രുഘ്നന്‍ സിന്‍ഹ കഴിഞ്ഞ ദിവസം ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ് ശത്രുഘ്‌നന്‍ സിന്‍ഹയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തത്. ശത്രുഘന്‍ സിന്‍ഹയെ ബിഹാറിലെ പട്‌നാ സാഹിബ് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്.