|

മോദിയെ ദേശീയ നേതാവാക്കി ഉയര്‍ത്തിയവരെയെല്ലാം അദ്ദേഹം ഒതുക്കി; ബി.ജെ.പി വണ്‍മാന്‍ ഷോയും ടു മാന്‍ ആര്‍മിയും:ശത്രുഘ്‌നന്‍ സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാവും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ദേശീയ നേതാവാക്കി ഉയര്‍ത്തിയവരെയെല്ലാം അദ്ദേഹം ഒതുക്കി എന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ ആരോപണം.

‘മോദിയെ വളര്‍ത്തിയ, പ്രോത്സാഹിപ്പിച്ച, സംരക്ഷിച്ച ബി.ജെ.പി നേതാവ് ലാല്‍കൃഷ്ണ അദ്വാനിയെ മോദി തന്നെ അവസാനം ഒതുക്കുകയായിരുന്നു. മുതിര്‍ന്ന നേതാവായ മുരളി മനോഹര്‍ ജോഷി എവിടെ? വളരെ ബുദ്ധിശാലിയായ അരുണ്‍ഷൂരിയെവിടെ? യശ്വന്ത് സിന്‍ഹ മടുത്ത് പാര്‍ട്ടിയില്‍ നിന്നും ഇറങ്ങിപോകുകകായിരുന്നു. ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.’ഇന്ത്യ ടുഡേക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സിന്‍ഹയുടെ പരാമര്‍ശം.

എന്തുകൊണ്ട് താങ്കള്‍ ബി.ജെ.പിയെ ഇത്ര രൂക്ഷമായി ഭാഷയില്‍ വിമര്‍ശിക്കുന്നു എന്ന് ചോദ്യത്തിന് അത് ഒരു വണ്‍മാന്‍ ഷോയും ടു മാന്‍ ആര്‍മിയും എന്നായിരുന്നു ശത്രുഘ്‌നന്‍ സിന്‍ഹയുടെ മറുപടി.

ബി.ജെ.പി രാജ്യത്തെ കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും, നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും സിന്‍ഹ പറഞ്ഞു.

‘ഇന്ദിര ഗാന്ധിയെയും അടിയന്തിരാവസ്ഥയെയും വിമര്‍ശിക്കുമ്പോള്‍ ഞാന്‍ ഒരു പാര്‍ട്ടിയുടെയും ഭാഗമല്ല, ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ മാത്രമായിരുന്നു. പിന്നീട് ഇന്ദിരാ ജിയെ കാണാനും പരിചയപ്പെടാനുള്ള അവസരം ലഭിച്ചു, അപ്പോള്‍ അവര്‍ ബീഹാറിനു വേണ്ടിയുള്ള തന്റെ കാഴ്ചപ്പാടുകളും പങ്കിട്ടിരുന്നു. പിന്നീട് ഞാന്‍ അവരുടെ ആരാധകനാവുകയായിരുന്നു. നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പ്രധാനമന്ത്രിയായിരുന്നു അവര്‍.’ ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.

ബീഹാറിലെ ജനങ്ങള്‍ എനിക്ക് കുടുംബമാണെന്നും ഇതേ മണ്ഡലത്തില്‍ ഞാന്‍ മത്സരിക്കാന്‍ തീരുമാനിച്ചത് അവരുടെ സ്‌നേഹത്തില്‍ എനിക്ക് പൂര്‍ണ്ണ വിശ്വാസമുള്ളതിനാലാണെന്നും സിന്‍ഹ കൂട്ടി ചേര്‍ത്തു.

Video Stories