| Thursday, 14th June 2018, 1:57 pm

കോണ്‍ഗ്രസ് ടിക്കറ്റിലോ ആര്‍.ജെ.ഡി ടിക്കറ്റിലോ ബി.ജെ.പിക്കെതിരെ മത്സരിക്കും: നിലപാട് വ്യക്തമാക്കി ശത്രുഘ്‌നന്‍ സിന്‍ഹ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാറ്റ്‌ന: ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി മുന്‍ ബി.ജെ.പി നേതാവ് ശുത്രുഘ്‌നന്‍ സിന്‍ഹ. ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് മടങ്ങവേയാണ് സിന്‍ഹ തന്റെ നിലപാട് വ്യക്തമാക്കിയത്.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റിലോ ആര്‍.ജെ.ഡിയുടെ ടിക്കറ്റിലോ താന്‍ മത്സരിക്കുമെന്നാണ് സിന്‍ഹ വ്യക്തമാക്കിയത്.

“ലാലു പ്രസാദ് യാദവ് എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. കുടുംബസുഹൃത്തുക്കള്‍ക്കൊപ്പം ഇത്തരമൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷവാനാണ്”- സിന്‍ഹ പറഞ്ഞു.

എന്തുകൊണ്ടാണ് ജെ.ഡി.യുവിന്റെ ഇഫ്താര്‍ പാര്‍ട്ടി അവഗണിച്ചത് എന്ന ചോദ്യത്തിന് ഹജ് ഹൗസില്‍ നടക്കുന്ന ചടങ്ങിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു സിന്‍ഹയുടെ മറുപടി.


മഴക്കെടുതിയില്‍ മരണം നാലായി; വടക്കന്‍ ജില്ലകളില്‍ ഉരുള്‍പ്പൊട്ടല്‍ വ്യാപകം: രക്ഷാപ്രവര്‍ത്തനം ശക്തമാക്കാന്‍ ദുരന്ത നിവാരണ സേന കോഴിക്കോട് എത്തും


ഏകദേശം രണ്ട് മണിക്കൂറോളം നേരം തേജസ്വി യാദവിന്റെ വസതിയില്‍ തങ്ങിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. മെഡിക്കല്‍ ചെക്കപ്പിന്റെ ഭാഗമായി ജാമ്യത്തിലിറങ്ങിയ ലാലു പ്രസാദ് യാദവും വസതിയിലുണ്ടായിരുന്നു.

അതേസമയം ദല്‍ഹിയില്‍ രാഹുല്‍ഗാന്ധി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് തേജസ്വി യാദവ് പ്രതികരിച്ചു. ഇവിടുത്തെ ഇഫ്താര്‍ വിരുന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ തീരുമാനിച്ചതായിരുന്നു. അതുകൊണ്ട് തന്നെ ദല്‍ഹിയില്‍ എത്താനായില്ല. എന്നാല്‍ ഞങ്ങള്‍ക്ക് വേണ്ടി രാജ്യസഭാ അംഗം മനോജ് ജാ അവിടെ എത്തിയിരുന്നു. പ്രതിപക്ഷ ഐക്യത്തിന്റെ വേദി കൂടിയായിരുന്നു രാഹുലിന്റെ ഇഫ്താര്‍ വിരുന്നെന്നും തേജ്വസി യാദവ് പറഞ്ഞു.

We use cookies to give you the best possible experience. Learn more