| Sunday, 20th January 2019, 9:52 am

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ശതം സമര്‍പ്പയാമി, പുതിയ ക്യാംപെയ്‌നുമായി സോഷ്യല്‍മീഡിയ, ഇന്നലെ മാത്രം എത്തിയത് 3.41 ലക്ഷം രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല അക്രമണസംഭവങ്ങളില്‍ അറസ്റ്റിലായവര്‍ക്ക് വേണ്ടി സംഘപരിവാര്‍ നടത്തുന്ന പിരിവിനെ ചലഞ്ച് ചെയ്ത് പുതിയ “ശതം സമര്‍പ്പയാമി” ക്യാംപെയ്‌നുമായി സോഷ്യല്‍മീഡിയ.

പ്രളയകാലത്ത് പണം കൊടുക്കരുതെന്ന് പ്രചാരണം നടത്തുകയും ഇപ്പോള്‍ ക്രിമിനലുകളായവര്‍ക്ക് വേണ്ടി പണപ്പിരിവിനിറങ്ങുകയും ചെയ്യുന്ന സംഘപരിവാറിനെ ട്രോളിക്കൊണ്ടാണ് ക്യാംപെയ്ന്‍ ആരംഭിച്ചിരിക്കുന്നത്. സി.എം.ഡി.ആര്‍.എഫിലേക്ക് ഓണ്‍ലൈനായി നൂറുരൂപ സംഭാവന നല്‍കുകയും അപ്പോള്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത് മറ്റുള്ളവരെ ചലഞ്ച് ചെയ്യുന്നതാണ് ക്യാംപയിന്‍.

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ആവശ്യപ്പെട്ടു കൊണ്ടാണ് ഈ ക്യാംപെയ്ന്‍. ശനിയാഴ്ച മാത്രമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി എത്തിയത് 3.41 ലക്ഷം രൂപയാണെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്തു. സി.എം.ഡി.ആര്‍.എഫ്പോര്‍ട്ടല്‍ വഴിമാത്രം വന്ന കണക്കാണിത്.

Latest Stories

We use cookies to give you the best possible experience. Learn more