മുംബൈ: കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് റഫാല്‍ വിമാനത്തില്‍ ‘ശസ്ത്രപൂജ’ നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഉള്‍പ്പോര്. ഇന്നലെ ഫ്രാന്‍സില്‍ നിന്നു വാങ്ങിയ റഫാല്‍ യുദ്ധ വിമാനത്തിലായിരുന്നു രാജ്‌നാഥ് സിങ്ങിന്റെ പൂജ.
ശസ്ത്രപൂജയെ ‘നാടകം’ എന്നു വിശേഷിപ്പിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനയാണ് കോണ്‍ഗ്രസില്‍ വിള്ളലുണ്ടാക്കിയത്. ഖാര്‍ഗെയുടെ പ്രസ്താവനയ്‌ക്കെതിരെ മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം രംഗത്തെത്തി.
ഈ ചടങ്ങ് ഇന്ത്യയുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും ഖാര്‍ഗെ ഒരു നിരീശ്വരവാദിയായതാണു പ്രശ്‌നമെന്നും അദ്ദേഹം പറഞ്ഞു. ഖാര്‍ഗെയെപ്പോലുള്ളവര്‍ പാര്‍ട്ടിയുടെ വീക്ഷണത്തെ പ്രതിനിധീകരിക്കാന്‍ പാടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
‘ശസ്ത്രപൂജയെ നാടകമെന്നു വിളിക്കാന്‍ പാടില്ല. നമ്മുടെ രാജ്യത്തു പണ്ട് ശസ്ത്രപൂജയെന്നൊരു പാരമ്പര്യമുണ്ടായിരുന്നു. ഖാര്‍ഗെ ജി ഒരു നിരീശ്വരവാദിയായതാണു പ്രശ്‌നം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ എല്ലാവരും നിരീശ്വരവാദികളല്ല.’- സഞ്ജയ് പറഞ്ഞു.
ഇത്തരം നാടകം കാണിക്കേണ്ടെന്നും മുന്‍പ് ബൊഫോഴ്‌സ് തോക്ക് വാങ്ങിയപ്പോള്‍ ഇങ്ങനെ ചെയ്തിട്ടില്ലെന്നുമായിരുന്നു ഖാര്‍ഗെ പറഞ്ഞത്.
കോണ്‍ഗ്രസ് ഇന്ത്യന്‍ പാരമ്പര്യത്തിനെതിരാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി ദേശീയാധ്യക്ഷനുമായ അമിത് ഷായുടെ പ്രസ്താവന വന്നതിനു പിന്നാലെയാണ് സഞ്ജയ് രംഗത്തെത്തിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
മഹാരാഷ്ട്രയിലെ പ്രമുഖ നേതാക്കളില്‍ ഒരാളായ സഞ്ജയ് കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നു രാജിവെക്കുമെന്നു ഭീഷണി മുഴക്കിയിരുന്നു. ഈ മാസം സംസ്ഥാനത്തു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജിഭീഷണി വന്നത്.
സ്ഥാനാര്‍ഥിപ്പട്ടികയില്‍ താന്‍ നല്‍കിയ ആളുകളുടെ പേര് വന്നില്ലെന്നാരോപിച്ചായിരുന്നു രാജിഭീഷണി.