തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണവിധേയരുമായി ബന്ധപ്പെടുത്തി അപകീര്‍ത്തികരവും അടിസ്ഥാനരഹിതവുമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ചെന്ന് കാണിച്ച് കൈരളി ന്യൂസിനെതിരെ നിയമനടപടിയുമായി ശശി തരൂര്‍ എം.പി.
വാര്‍ത്ത പിന്‍വലിച്ചു മാപ്പു പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നടപടിക്രമങ്ങള്‍ അനുസരിച്ചു കേസുമായി മുന്‍പോട്ടു പോകുമെന്ന് കാട്ടി കേരള ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ അഡ്വ സുരജ് കൃഷ്ണ മുഖേനെയാണ് തരൂര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.
വിദേശകാര്യ മന്ത്രി ആയിരുന്നപ്പോള്‍ ഈ കേസില്‍ ആരോപണവിധേയയായ സ്വപ്‌നയ്ക്ക് വേണ്ടി ശുപാര്‍ശ ചെയ്തു എന്ന നിലയിലുള്ള വാര്‍ത്ത നല്‍കിയെതിനെതിരെയാണ് ശശി തരൂര്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ ആരോപണ വിധേയരായ ആരുമായും ബന്ധമില്ലെന്നും സ്വപ്നയ്ക്ക് ജോലി ശുപാര്‍ശ നല്‍കിയിട്ടില്ലെന്നും ശശി തരൂര്‍ എം.പി നേരത്തെ വ്യക്തമാക്കിയിരുന്നു.
2016 ഒക്ടോബറിലാണ് തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സ്യുലേറ്റ് ഉദ്ഘാടനം ചെയ്തത്. അന്ന് കേരളത്തിലും കേന്ദ്രത്തിലും പ്രതിപക്ഷ എം.പിയായിരുന്നു താന്‍ എന്നും ശശി തരൂര്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ