ന്യൂദല്‍ഹി: അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഒരു സ്പൂഫ് വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആക്‌സിയോസിന്റെ പൊളിറ്റിക്കല്‍ കറസ്‌പോണ്ടന്റ് ജൊനാഥന്‍ സ്വാന്‍ ട്രംപുമായി നടത്തിയ അഭിമുഖത്തിലെ ഭാഗങ്ങള്‍ ചേര്‍ത്ത്, സ്വാനിന് പകരം ട്രംപിനെ തന്നെ എഡിറ്റ് ചെയ്ത് വെച്ചതായിരുന്നു വീഡിയോ.
ലോകമെമ്പാടും സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഹിറ്റുമായിരുന്നു. ജസ്റ്റിന്‍ ടി. ബ്രൗണെന്ന വീഡിയോ എഡിറ്ററായിരുന്നു ഇതിന് പിന്നില്‍.
ട്രംപിന്റെ വീഡിയോയ്ക്ക് സമാനമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോയും ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നുവെന്നാണ് ഇത് കണ്ട ശശി തരൂര്‍ എം.പി പറഞ്ഞത്.
അത്തരമൊരു വീഡിയോ ഒരുക്കുന്നതിന് പ്രയാസമായിരിക്കുമെന്നും തരൂര്‍ പറയുന്നു. കാരണം ഇതിന് മുന്‍കാല വീഡിയോ വേണമെന്നിരിക്കെ മോദി അഭിമുഖത്തിലോ വാര്‍ത്താസമ്മേളനത്തിലോ പങ്കെടുക്കാറില്ലല്ലോയെന്നും തരൂര്‍ ഓര്‍മ്മിപ്പിക്കുന്നു.
മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ മോദി വരാറില്ല. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും മന്‍ കി ബാതുമാണ് മോദിയുടെ ജനങ്ങളോട് സംവദിക്കാനുള്ള മാര്‍ഗങ്ങള്‍.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Shashi Tharoor mocks Narendra Modi Trump self Interview