ശശി തരൂരിനും അമ്മയ്ക്കും സഹോദരിയ്ക്കും കൊവിഡ്
COVID-19
ശശി തരൂരിനും അമ്മയ്ക്കും സഹോദരിയ്ക്കും കൊവിഡ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 21st April 2021, 8:38 pm

ന്യൂദല്‍ഹി: ശശി തരൂര്‍ എം.പിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തരൂരിന്റെ അമ്മയ്ക്കും സഹോദരിയ്ക്കും രോഗം ബാധിച്ചിട്ടുണ്ട്.

സഹോദരി കാലിഫോര്‍ണിയയില്‍ നിന്ന് ഫൈസറിന്റെ വാക്‌സിന്‍ രണ്ട് ഡോസും അമ്മ കൊവിഷീല്‍ഡ് രണ്ട് ഡോസും സ്വീകരിച്ചിരുന്നതായും തരൂര്‍ പറഞ്ഞു.


രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുകയാണ്. കഴിഞ്ഞ ദിവസം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,95,041 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി ഏഴാം ദിവസമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷം പിന്നിടുന്നത്. 2,023 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് മൂലം ജീവന്‍ നഷ്ടപ്പെട്ടത്.

ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,82,553 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,457 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ കൊവിഡ് മുക്തരായവരുടെ എണ്ണം 1,32,76,039 ആയി. 21,57,538 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 1,56,16,130 ആണ്. ഇതുവരെ രാജ്യത്ത് 13,01,19,310 പേര്‍ കോവിഡ് വാക്സിന്‍ സ്വീകരിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shasi Tharoor Covid Positive