തിരുവന്തപുരം: ആദ്യമായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയപ്പോള്‍ ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തനിക്കെതിരെ പാരവെച്ചെന്ന് ശശി തരൂര്‍. മാതൃഭൂമി ആഴ്ചപതിപ്പിന്റെ ഓണം ലക്കത്തിന് നല്‍കിയ അഭിമുഖത്തിലാണ് തരൂരിന്റെ പ്രതികരണം.
‘തിരുവനന്തപുരം മണ്ഡലത്തെ നോട്ടമിട്ടിരുന്ന ഒരു പ്രധാനിയായിരുന്നു ഇയാള്‍. തനിക്കെതിരെ രഹസ്യനീക്കം നടത്തിയ ഈ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇടയ്ക്ക് പാര്‍ട്ടി വിടുകയും പിന്നെ തിരികെ വരികയും ചെയ്ത ആളാണ്,’ തരൂര്‍ പറഞ്ഞു.
തന്റെ പുസ്തകത്തിലെ കോണ്‍ഗ്രസിനെതിരായ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചായിരുന്നു തനിക്കെതിരായ നീക്കമെന്നും തരൂര്‍ പറഞ്ഞു.
പ്രചരണ സമയത്ത് തനിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ തന്നെ നീക്കങ്ങളുണ്ടായെന്നും എന്നാല്‍ എല്ലാത്തിനേയും അതിജീവിക്കാന്‍ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.