ന്യൂദല്‍ഹി: ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചുനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. രാജ്യത്ത് സ്വതന്ത്ര ശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തില്‍ ഒരാഴ്ച പോലും വളരെ ദൈര്‍ഘ്യമേറിയ സമയമാണെന്നും അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് ഇനിയും രണ്ടര വര്‍ഷമുണ്ടെന്നും ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷം ഒന്നിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ മാത്രമല്ല, അതിന്റെ നയങ്ങളെയും രാഷ്ട്രീയത്തെയും തോല്‍പ്പിക്കുയാണ് ലക്ഷ്യമെന്നും ശശി തരൂര്‍ പറഞ്ഞു.
”കേന്ദ്രത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ അധികാരത്തില്‍ വന്നതിന് ശേഷം കഴിഞ്ഞ ഏഴ് വര്‍ഷമായി രാജ്യത്ത് നല്ല ഭരണം ഇല്ലാതായെന്നും തരൂര്‍ പറഞ്ഞു.
”വര്‍ഷത്തിലെ 52 ആഴ്ചകളിലും നല്ല ഭരണം നടത്തിയിട്ടില്ല എന്നതാണ് സര്‍ക്കാരിന്റെ വലിയ പ്രശ്‌നം. അതുകൊണ്ട് വെറും ഒരാഴ്ചത്തെ നല്ല ഭരണം മതിയാകില്ല,” അദ്ദേഹം പറഞ്ഞു.
ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ലെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ശശി തരൂരിന്റെ പ്രതികരണം.