ചെന്നൈ: പൗരത്വ ഭേദഗതി ബില്ലിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് രാജിവെച്ച മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശശികാന്ത് സെന്തിലിന്റെ കത്ത്. എന്‍.ആര്‍.സിയെ അംഗീകരിക്കില്ലെന്നും തന്റെ പൗരത്വം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കില്ലെന്നും സെന്തില്‍ വ്യക്തമാക്കി.
രേഖകള്‍ നല്‍കാത്തതിന്റെ പേരില്‍ എന്ത് നടപടിയുണ്ടായാലും നേരിടാന്‍ താന്‍ യ്യാറാണെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു. കത്ത് ട്വിറ്ററിലും അദ്ദേഹം പോസ്റ്റുചെയ്തു.
I should remind that irrespective of the status of the CAB the idea of an all India NRC by itself is a dehumanizing effort. We as people of this country should now stand up for all the marginalized. Annexed is my letter to the Home minister. It is Time to Act.#CABNRCSatyagraha pic.twitter.com/nhxrWEz8SS
— sashikanth senthil (@s_kanth) 10 December 2019
‘എന്റെ പൗരത്വം തെളിയിക്കാന്‍ വേണ്ടി രേഖകള്‍ ഞാന്‍ സമര്‍പ്പിക്കില്ല. അതോടൊപ്പം എന്റെ ഈ അനുസരണക്കേടിനെതിരെ രാജ്യം കൈക്കൊള്ളുന്ന എന്തു നടപടിയും സ്വീകരിക്കാന്‍ ഞാന്‍ ഒരുക്കമാണ്. എന്നെ ഇന്ത്യന്‍ പൗരനല്ലെന്ന് പ്രഖ്യാപിക്കാനാണ് രാജ്യം തീരുമാനിക്കതെങ്കില്‍ നിങ്ങള്‍ രാജ്യമെമ്പാടും കെട്ടിപ്പൊക്കുന്ന തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് പോകാന്‍ എനിക്ക് സന്തോഷമേയുള്ളു’, അദ്ദേഹം കത്തില്‍ പറയുന്നു.
ജനങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതും അവരെ വര്‍ഗീയമായി വേര്‍തിരിക്കുന്നതും ഒരു കാഴ്ചക്കാരനെന്ന പോലെ കണ്ടിരിക്കുന്നതിലും ഭേദം അവര്‍ക്കൊപ്പം ജയിലിലേക്ക് പോവുന്നതാണെന്നും സെന്തില്‍ കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പാസാക്കിയത് ‘ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ ഇരുണ്ട ദിനം’ എന്ന് വിശേഷിപ്പിച്ചായിരുന്നു സെന്തിലിന്റെ കത്ത്.