| Monday, 26th October 2020, 8:00 am

പേരില്ലാത്ത ശത്രുവിനെതിരെയാണോ മോദിയുടെ യുദ്ധം; ബി.ജെ.പിയുടെ വിവാദ പരാമര്‍ശത്തില്‍ ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്താനും ചൈനയ്ക്കുമെതിരെ യുദ്ധം നയിക്കുമെന്ന ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്റെ പരാമര്‍ശത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

പേരില്ലാത്ത ശത്രുവിനെതിരെയാണോ പ്രധാനമന്ത്രി യുദ്ധം ചെയ്യാന്‍ പോകുന്നതെന്നായിരുന്നു ശശി തരൂര്‍ ചോദിച്ചത്.

”ഇത് അതിശയകരമായിരിക്കുന്നു. ആരാണ് നമ്മുടെ രാജ്യത്ത് അതിക്രമിച്ചു കയറിയതെന്ന് പോലും ഇതുവരെ പ്രധാനമന്ത്രി പറഞ്ഞിട്ടില്ല.

അങ്ങനൊരാള്‍ പേരില്ലാത്ത ഒരു ശത്രുവിനെതിരെ യുദ്ധം നയിക്കാന്‍ പോകുകയാണ്. അതും അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തില്‍ ഇതുവരെ ആരും കടന്നുകയറിയിട്ടില്ലാത്ത പ്രദേശത്തിന് വേണ്ടി” ശശി തരൂര്‍ പറഞ്ഞു.

പാകിസ്താനും ചൈനയുമായി എന്നാണ് യുദ്ധം ആരംഭിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനിച്ചെന്നായിരുന്നു യു.പി ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് പറഞ്ഞത്.

ബി.ജെ.പി നേതാവിന്റെ പരാമര്‍ശം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടാന്‍ ഇടയാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവും, ജമ്മുകശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെടുത്തിയായിരുന്നു ബി.ജെ.പി നോതാവിന്റെ പരാമര്‍ശം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shashi tharoor questions Narendra modi in twitter

We use cookies to give you the best possible experience. Learn more