ന്യൂദല്‍ഹി: മഹാവീര്‍ ജയന്തിക്ക് ശ്രീബുദ്ധന്റെ ചിത്രം വെച്ച് ആശംസ നേര്‍ന്ന കോണ്‍ഗ്രസ് എം.പി ശശി തരൂരിന് പൊങ്കാലയിട്ട് ട്വിറ്റര്‍ ലോകം.
ജൈനമതത്തിലെ 24ാമത് തീര്‍ത്ഥങ്കരന്‍ വര്‍ദ്ധമാന മഹാവീരന്റെ ജയന്തി മാര്‍ച്ച് 29നാണ് ആഘോഷിക്കുന്നത്. ഇതിനാണ് തരൂര്‍ ബുദ്ധന്റെ ചിത്രം ട്വിറ്ററിലിട്ടത്.
തെറ്റ് പറ്റിയെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ തെരഞ്ഞെടുത്ത സ്രോതസ് തെറ്റായിപ്പോയെന്നും തെറ്റ് ചൂണ്ടിക്കാണിച്ചവര്‍ക്ക് നന്ദി അറിയിക്കുന്നതായും തരൂര്‍ പറഞ്ഞു.
കെജ്രിവാളിന്റെ ചിത്രം വെച്ച് ഗാന്ധി ജയന്തി ആശംസകളെന്നും രാഹുല്‍ഗാന്ധിയുടെ ചിത്രം വെച്ച് ശിശുദിനാശംസകളെന്നുമൊക്കെയാണ് ട്വിറ്റര്‍ ലോകം തരൂരിനെ കളിയാക്കുന്നത്.