ന്യൂദല്‍ഹി: പിറന്നാള്‍ ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിനും നന്ദി അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. മാര്‍ച്ച് 9നായിരുന്നു ശശി തരൂര്‍ 65ാം പിറന്നാള്‍ ആഘോഷിച്ചത്.
”പിറന്നാള്‍ ആശംസ അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും നന്ദി. എന്റെ ബോധ്യങ്ങള്‍ക്ക് അനുസരിച്ച് രാഷ്ട്ര സേവനം ഇനിയും തുടരുമെന്ന് ഉറപ്പു നല്‍കുന്നു,” എന്നായിരുന്നു തരൂര്‍ ആശംസ അറിയിച്ച ഇരുവരോടും പറഞ്ഞത്.
മലയാളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ശശി തരൂരിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ചത്.
” അങ്ങയുടെ വരാനിരിക്കുന്ന ഓരോ ദിവസവും സന്തോഷത്തിന്റേയും സമൃദ്ധിയുടേതുമാകട്ടെ. ജന്മദിനത്തില്‍ എല്ലാവിധ സമാധാനവും സൗഖ്യവും സൗഭാഗ്യങ്ങളും ആശംസിക്കുന്നു.
താങ്കളുടെ പൊതുജീവിതത്തിലെ പ്രവര്‍ത്തചനപരിയവും പാണ്ഡിത്യവും രാഷ്ട്ര നിര്‍മ്മാണത്തിന് വേണ്ടി വിനിയോഗിക്കാന്‍ കഴിയട്ടെയെന്നും ഹൃദയപൂര്‍വ്വം ആശംസിക്കുന്നു,” എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ശശി തരൂരിന് അയച്ച കത്തില്‍ പറഞ്ഞത്. തരൂരിന് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് രാംനാഥ് കോവിന്ദും കത്തയച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Shashi Tharoor Thank Narendra Modi for Birthday Wish