തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് കെ.പി.സി.സി ഐ.ടി സെല്ലിന് നേതൃത്വം നല്‍കുന്ന അനില്‍ കെ. ആന്റണിയ്ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം.പി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ മറ്റേതൊരു രാഷ്ട്രീയ പാര്‍ട്ടിയെക്കാളും മികച്ച പ്രകടനമാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് കാഴ്ചവെച്ചത്. സോഷ്യല്‍ മീഡിയ ടീമിന് അഭിനന്ദനങ്ങള്‍. അനില്‍ കെ. ആന്റണിയ്ക്കും മാത്യൂ ആന്റണിയ്ക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍’, തരൂര്‍ ഫേസ്ബുക്കിലെഴുതി.
കോണ്‍ഗ്രസിന്റെ കേരളത്തിലെ ഔദ്യോഗിക ഫേസ്ബുക്ക് പേജിന് കഴിഞ്ഞ ആഴ്ചയില്‍ 2.7 മില്ല്യണ്‍ എന്‍ഗേജ്‌മെന്റാണ് ഉണ്ടായതെന്നും രണ്ടാം സ്ഥാനത്തുള്ള സി.പി.ഐ.എമ്മിന് 1.5 മില്ല്യണ്‍ എന്‍ഗേജ്‌മെന്റ് മാത്രമാണെന്നും തരൂര്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെ കെ.പി.സി.സി മീഡിയ സെല്‍ കണ്‍വീനറും എ. കെ ആന്റണിയുടെ മകനുമായ അനില്‍ കെ. ആന്റണിക്കെതിരെ കോണ്‍ഗ്രസ് അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയത് ചര്‍ച്ചയായിരുന്നു.
കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന എത്ര പേജ്, ഫേസ്ബുക്ക് ഗ്രൂപ്പ് ഉണ്ടെന്ന് അറിയാത്ത ആളാണ് ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ കണ്‍വീനറായ അനില്‍ കെ ആന്റണിയെന്നായിരുന്നു വിമര്‍ശനം. ഇദ്ദേഹത്തെക്കൊണ്ട് കോണ്‍ഗ്രസ് ഐ.ടി സെല്ലിന് എന്തെങ്കിലും ഗുണമുണ്ടായോ എന്നും സൈബര്‍ ടീം ചോദിച്ചിരുന്നു. ഇതിനു പിന്നാലെ വിശദീകരണവുമായി അനില്‍ കെ. ആന്റണി തന്നെ രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക