തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചെവിക്ക് പിടിച്ച് സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന വൈറല്‍ ചിത്രം പങ്കുവെച്ച് എം.പി ശശി തരൂര്‍. നിരവധി പേരാണ് ഈ ചിത്രം ഇതിനോടകം പങ്കുവെച്ചിരിക്കുന്നത്.
ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര നിര്‍മാണത്തിന് തറക്കല്ലിടുന്നതുമായി ബന്ധപ്പെട്ട് നിരവധി ട്രോള്‍ പോസ്റ്ററുകള്‍ ഇറങ്ങിയിരുന്നു. കുട്ടിയെ കൈ പിടിച്ച് സ്‌കൂളിലേക്ക് കൊണ്ട് പോകുന്ന അംബേദ്കറും ശ്രീരാമനെ കൈപിടിച്ച് ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുന്ന മോദിയുമായിരുന്നു അതില്‍ പ്രധാനമായും ശ്രദ്ധിക്കപ്പെട്ടതും ആളുകള്‍ പങ്കുവെച്ചതുമായ പോസ്റ്റര്‍.
ഇപ്പോള്‍ അതിന് സമാനമായി ശ്രീ രാമന്‍ മോദിയെ ചെവി പിടിച്ച് സ്‌കൂളിലേക്ക് കൊണ്ട് പോകുന്ന ചിത്രം എം.പി ശശി തരൂരും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ്.
ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്രത്തിന് തറക്കല്ലിടുന്നതുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ മോദി രാമക്ഷേത്രം പണിയുന്നതില്‍ അഭിമാനം കൊള്ളുന്നുവെന്ന് പറഞ്ഞിരുന്നു.
ബാബ്‌റി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം പണിയുന്നതില്‍ താന്‍ അഭിമാനം കൊള്ളുന്നുവെന്നാണ് മോദി പറഞ്ഞത്.
അയോധ്യയിലെ രാമക്ഷേത്രത്തിനുള്ള പോരാട്ടം സ്വാതന്ത്ര്യസമരം പോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
അന്നേദിവസം മോദി പറഞ്ഞ ‘ആ 130 കോടിയില്‍ ഞാനില്ല’ എന്ന ക്യാംപയിനും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക