ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ 2020ല്‍ രാജ്യത്തിന്റെ ആത്മാവിനെ രണ്ടായി പകുത്തെടുത്തുവെന്ന് പാര്‍ലമെന്റില്‍ ശശി തരൂര്‍ എം.പി. സര്‍ക്കാരിന്റെ പദ്ധതികള്‍ ഇനി പേര് മാറ്റി ” ഷട്ട് ഡൗണ്‍ ഇന്ത്യ, സിറ്റ് ഡൗണ്‍ ഇന്ത്യ, ഷട്ട് അപ്പ് ഇന്ത്യ” എന്നിങ്ങനെയാക്കി പുനര്‍ നിര്‍വചിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഭരണഘടനയുടെ ജനാധിപത്യ മതേതരത്വ ഘടനയെ കടന്നാക്രമിച്ച ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ ഹിന്ദു-മുസ്‌ലിം എന്നിങ്ങനെ രണ്ടായി വിഭജിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 1947ില്‍ ഇന്ത്യന്‍ മണ്ണിനെ രണ്ടായി വിഭജിക്കുകയായിരുന്നെങ്കില്‍ 2020ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയുടെ ആത്മാവിനെ രണ്ടായി വിഭജിച്ചുവെന്നും തരൂര്‍ അഭിപ്രായപ്പെട്ടു. കശ്മീര്‍ വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച സമീപനങ്ങള്‍ക്കെതിരെയും പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എം.പി കടുത്ത വിമര്‍ശനം ഉന്നയിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
സ്‌കില്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്നിങ്ങനെ കേന്ദ്ര പദ്ധതികള്‍ക്ക് വേണ്ടി പ്രചാരണങ്ങള്‍ നടന്നുവെങ്കിലും സ്റ്റാന്‍ഡ് അപ്പ് ഇന്ത്യയ്ക്ക് വേണ്ടി ഇവിടെയാരും ശബ്ദിച്ചില്ലെന്നും തരൂര്‍ പരിഹസിച്ചു.