|

കൊവിഡ് മരുന്നുകള്‍ക്ക് പേരിട്ടത് തരൂരോ എന്ന് തെലങ്കാന മന്ത്രി; ഞാനാണെങ്കില്‍ ഈ പേരുകളായിരിക്കുമെന്ന് തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊവിഡ് മരുന്നുകളുടെ പേരില്‍ ട്വിറ്ററില്‍ ശശി തരൂരിനെ ട്രോളി തെലങ്കാന മന്ത്രി കെ.ടി രാമറാവു കടിച്ചാല്‍ പൊട്ടാത്ത കൊവിഡ് മരുന്നുകളുടെ പേരുകള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

മരുന്നുകളുടെ പേരിടുന്നതില്‍ ശശി തരൂര്‍ ജീക്ക് പങ്കുണ്ടെന്നാണ് ഞാന്‍ സംശയിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ശശി തരൂര്‍ ട്വീറ്റിന് മറുപടി നല്‍കയതോടെ സോഷ്യല്‍ മീഡിയ വിഷയം ഏറ്റെടുക്കുകയും ചെയ്തു.

താനിതില്‍ കുറ്റക്കാരനല്ലെന്നായിരുന്ന തരൂരിന്റെ മറുപടി. താനായിരുന്നെങ്കില്‍ കൊറോണിലെന്നോ കൊറോസീറോ എന്നോ ഗോകൊറോണാഗോയെന്നോ പേരിടുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂരിന്റെ ഇംഗ്ലീഷ് പദപ്രയേഗങ്ങളള്‍ നേരത്തെയും സോഷ്യല്‍ മീഡിയയില്‍ വലിയതോതിലുള്ള ചര്‍ച്ചയ്ക്ക് ഇടയായിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: Shashi tharoor’s Tweet On Name of Covid medicines