| Friday, 17th September 2021, 7:21 pm

രേവന്തിന്റെ മാപ്പ് തരൂര്‍ സ്വീകരിച്ചു! പക്ഷേ കോണ്‍ഗ്രസിലെ കലഹം തീരുന്നില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും രേവന്ത് റെഡ്ഡിയും തമ്മിലുള്ള പ്രശ്‌നം ഒരുവിധം പരിഹരിക്കപ്പെട്ടു. രേവന്ത് റെഡ്ഡിയുടെ മാപ്പ് പറച്ചലോടെ പ്രശ്‌നം തീര്‍ന്നുവെന്ന് തരൂര്‍ വ്യക്തമാക്കി.

പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചു എന്നത് വസ്തുതയാണെങ്കിലും ഏതുസമയവും ഇതുപോലുള്ള പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ശശി തരൂര്‍ ഒരു കഴുതയാണെന്നായിരുന്നു തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം. തരൂര്‍ ഒരു ബാധ്യതയാണെന്നും പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. ഇംഗ്ലീഷില്‍ പ്രാവീണ്യം ഉള്ളതുകൊണ്ടുമാത്രം അറിവുള്ളവനാവ
ണമെന്നില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.

എന്നാല്‍, തരൂരിനെതിരെ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് വെള്ളിയാഴ്ച രേവന്ത് റെഡ്ഡി രംഗത്തുവരികയും ചെയ്തു. പരാമര്‍ശം പിന്‍വലിച്ച് റെഡ്ഡി തരൂരിനോട് മാപ്പും പറഞ്ഞു. മാപ്പ് സ്വീകരിച്ച തരൂര്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചതായി അറിയിക്കുകയും ചെയ്തു.

എന്നാല്‍, വലിയ പൊട്ടിത്തെറിക്ക് മുമ്പുള്ള ചെറിയ തുടക്കമായാണ് ഈ സംഭവത്തെ വിലയിരുത്തപ്പെടുന്നത്. നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ടീമും നേതൃത്വത്തിനെതിരെ പരസ്യനിലപാട് സ്വീകരിച്ച ജി-23 ടീമും തമ്മിലുള്ള മത്സരമായാണ് സംഭവത്തെ കാണുന്നത്.

ശശി തരൂര്‍ ഉള്‍പ്പെടെയുള്ള നേതാക്കളാണ് കോണ്‍ഗ്രസ് നേതൃത്വത്തില്‍ മാറ്റം വേണമെന്നാവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Shashi Tharoor, Revanth Reddy row reflects simmering tensions within Congress

We use cookies to give you the best possible experience. Learn more