കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂരും രേവന്ത് റെഡ്ഡിയും തമ്മിലുള്ള പ്രശ്‌നം ഒരുവിധം പരിഹരിക്കപ്പെട്ടു. രേവന്ത് റെഡ്ഡിയുടെ മാപ്പ് പറച്ചലോടെ പ്രശ്‌നം തീര്‍ന്നുവെന്ന് തരൂര്‍ വ്യക്തമാക്കി.
പ്രശ്‌നം താല്‍ക്കാലികമായി പരിഹരിച്ചു എന്നത് വസ്തുതയാണെങ്കിലും ഏതുസമയവും ഇതുപോലുള്ള പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ശശി തരൂര്‍ ഒരു കഴുതയാണെന്നായിരുന്നു തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം. തരൂര്‍ ഒരു ബാധ്യതയാണെന്നും പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. ഇംഗ്ലീഷില്‍ പ്രാവീണ്യം ഉള്ളതുകൊണ്ടുമാത്രം അറിവുള്ളവനാവ
ണമെന്നില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.
എന്നാല്‍, തരൂരിനെതിരെ താന്‍ നടത്തിയ പ്രസ്താവന പിന്‍വലിച്ചുകൊണ്ട് വെള്ളിയാഴ്ച രേവന്ത് റെഡ്ഡി രംഗത്തുവരികയും ചെയ്തു. പരാമര്‍ശം പിന്‍വലിച്ച് റെഡ്ഡി തരൂരിനോട് മാപ്പും പറഞ്ഞു. മാപ്പ് സ്വീകരിച്ച തരൂര്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചതായി അറിയിക്കുകയും ചെയ്തു.