| Thursday, 11th November 2021, 4:56 pm

'സംഘി അനുഭാവിയായി മുദ്രകുത്തപ്പെട്ടു'; അദ്വാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നപ്പോഴുണ്ടായ വിമര്‍ശനങ്ങള്‍ കണ്ട് ഞെട്ടിപ്പോയെന്ന് ശരി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന വിവാദ ട്വീറ്റിന് മറുപടിയുമായി ശരി തരൂര്‍.
അദ്വാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നപ്പോയുണ്ടായ വിമര്‍ശനങ്ങള്‍ കണ്ട് ഞെട്ടിപ്പോയെന്നും നമ്മുടെ ചുറ്റുപാടില്‍ നിന്ന് രാഷ്ട്രീയ മര്യാദകള്‍ പൂര്‍ണമായും അപ്രത്യക്ഷമായോ എന്നും അദ്ദേഹം ചോദിച്ചു.

‘എല്‍.കെ. അദ്വാനിജിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നതോടെയുണ്ടായ രൂക്ഷ പ്രതികരണങ്ങള്‍ കണ്ട് ഞാന്‍ ഞെട്ടിപ്പോയി. നമ്മുടെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ നിന്ന് സൗഹൃദാന്തരീക്ഷം പൂര്‍ണമായും അപ്രത്യക്ഷമായോ? രാഷ്ട്രീയ എതിരാളികളിലെ മനുഷ്യത്വത്തെ ബഹുമാനിക്കാനാണ് ഗാന്ധിജി നമ്മെ പഠിപ്പിച്ചത്,’ ശരി തരൂര്‍ പറഞ്ഞു.

ഇതിന്റെ പേരില്‍ തന്നെ സംഘപരിവാറുകാരനാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജി നമ്മെ പഠിപ്പിച്ചത് തിന്മ ചെയ്യുന്നവരോട് പോലും നന്മ ചെയ്യാനാണ്. പാപത്തിനെതിരെ പോരാടാനാണ്.

എല്‍.കെ. അദ്വാനിക്കും നരേന്ദ്ര മോദിക്കും അവരുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരുന്നത് താന്‍ തുടരും. എന്നാല്‍ അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശരിയായ രീതിയില്‍ മനസിലാക്കത്തവരാണ് തന്നെ സംഘി എന്ന് വിളിക്കുന്നതെന്നും അവര്‍ക്കായി തന്റെ മൂല്യങ്ങള്‍ തള്ളിക്കളയില്ലെന്നും അദ്ദേഹം പറഞ്ഞു.

നല്ല മനുഷ്യനും, രാഷ്ട്രീയ മര്യാദ കാത്തുസൂക്ഷിക്കുകയും വിശാലമായ വായനയുള്ള നേതാവുമായ അദ്വാനിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

സംഘപരിവാര്‍ അനുഭാവിയായ ഒരാളെ മഹ്ത്‌വല്‍ക്കരിച്ചത് സംബന്ധിച്ചായിരുന്നു ട്വീറ്റിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നത്. കഴിഞ്ഞ നവംബര്‍ എട്ടിനായിരുന്നു അദ്വാനിയുടെ പിറന്നാള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  Shashi Tharoor responds to controversial tweet wishing L.K. Advani a happy birthday

We use cookies to give you the best possible experience. Learn more