തിരുവനന്തപുരം: മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ. അദ്വാനിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന വിവാദ ട്വീറ്റിന് മറുപടിയുമായി ശരി തരൂര്‍.
അദ്വാനിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നപ്പോയുണ്ടായ വിമര്‍ശനങ്ങള്‍ കണ്ട് ഞെട്ടിപ്പോയെന്നും നമ്മുടെ ചുറ്റുപാടില്‍ നിന്ന് രാഷ്ട്രീയ മര്യാദകള്‍ പൂര്‍ണമായും അപ്രത്യക്ഷമായോ എന്നും അദ്ദേഹം ചോദിച്ചു.
‘എല്‍.കെ. അദ്വാനിജിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നതോടെയുണ്ടായ രൂക്ഷ പ്രതികരണങ്ങള്‍ കണ്ട് ഞാന്‍ ഞെട്ടിപ്പോയി. നമ്മുടെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ നിന്ന് സൗഹൃദാന്തരീക്ഷം പൂര്‍ണമായും അപ്രത്യക്ഷമായോ? രാഷ്ട്രീയ എതിരാളികളിലെ മനുഷ്യത്വത്തെ ബഹുമാനിക്കാനാണ് ഗാന്ധിജി നമ്മെ പഠിപ്പിച്ചത്,’ ശരി തരൂര്‍ പറഞ്ഞു.
ഇതിന്റെ പേരില്‍ തന്നെ സംഘപരിവാറുകാരനാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജി നമ്മെ പഠിപ്പിച്ചത് തിന്മ ചെയ്യുന്നവരോട് പോലും നന്മ ചെയ്യാനാണ്. പാപത്തിനെതിരെ പോരാടാനാണ്.
എല്‍.കെ. അദ്വാനിക്കും നരേന്ദ്ര മോദിക്കും അവരുടെ ജന്മദിനത്തില്‍ ആശംസകള്‍ നേരുന്നത് താന്‍ തുടരും. എന്നാല്‍ അവരുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.