കോഴിക്കോട്: മോഡറേഷന്‍ തട്ടിപ്പിനെതിരെ നിയമസഭാ മാര്‍ച്ച് നടത്തുന്നതിനിടയില്‍ കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്തിനെ പൊലീസ് തല്ലിച്ചതയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ട്വിറ്ററിലാണ് അദ്ദേഹം ഇതിന്റെ വീഡിയോ പങ്കുവെച്ചത്.
പൊലീസ് മര്‍ദ്ദനമേറ്റ അഭിജിത്തിനോടും ഷാഫി പറമ്പില്‍ എം.എല്‍.എയോടും ഫോണില്‍ സംസാരിച്ചതായി തരൂര്‍ ട്വീറ്റില്‍ പറയുന്നുണ്ട്.
ട്വീറ്റ് ഇങ്ങനെ: ‘കേരളത്തിലെ യുവനേതാക്കളോടും രാഷ്ട്രീയക്കാരോടും പൊലീസ് കാണിക്കുന്ന ക്രൂരത ഭയപ്പെടുത്തുന്നതാണ്. സമാധാനപരമായി സമരം നടത്തിയതിനാണ് കെ.എസ്.യു പ്രസിഡന്റ് അഭിജിത്തിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ക്കഴിയുന്ന അദ്ദേഹത്തോടും പരിക്കേറ്റ ഷാഫി പറമ്പില്‍ എം.എല്‍.എയോടും ഫോണില്‍ സംസാരിച്ചു.’
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ബുധനാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.