| Tuesday, 13th October 2020, 1:10 pm

'ഹിന്ദു-മുസ്‌ലിം ഐക്യം അസ്വസ്ഥപ്പെടുത്തുന്നെങ്കില്‍ ഇന്ത്യയെ ബഹിഷ്‌കരിച്ചു കൂടേ?' സംഘപരിവാറിനോട് ശശി തരൂര്‍; പരസ്യം പിന്‍വലിക്കേണ്ടി വന്ന് തനിഷ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: തുടരെയുള്ള ഹിന്ദുത്വ സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ വിവാദമായ പരസ്യം പിന്‍വലിച്ച് തനിഷ്‌ക് ജ്വല്ലറി. ലവ് ജിഹാദ് ആരോപിച്ച് പരസ്യത്തിനെതിരെ വ്യാപക ആക്രമണം നടന്നതിനു പിന്നാലെയാണ് പരസ്യം കമ്പനി പിന്‍വലിച്ചത്. മുസ്‌ലിം കുടുംബത്തിലെ ഹിന്ദു ഭാര്യയെ ചിത്രീകരിച്ച പരസ്യമാണ് വിവാദത്തിലായത്.

പരസ്യം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് വിദ്വേഷ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയായിരുന്നു. ഇതിനിടെ പരസ്യത്തെ പിന്തുണച്ചു കൊണ്ട് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ രംഗത്തെത്തി. ഹിന്ദു മുസ്‌ലിം സാഹോദര്യം വിഷയമാവുന്ന മനോഹരമായ പരസ്യമാണ് ഇതെന്നാണ് ശശി തരൂര്‍ പ്രതികരിച്ചത്.

‘ മനോഹരമായ ഈ പരസ്യത്തിലൂടെ ഹിന്ദു മുസ്‌ലിം ഐക്യം ഉയര്‍ത്തിക്കാട്ടിയതിന് തനിഷ്‌ക് ജ്വല്ലറി ബഹിഷ്‌കരിക്കാന്‍ ഹിന്ദുത്വ വര്‍ഗീയ വാദികള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ ഐക്യം അവരെ വളരെയധികം അസ്വസ്ഥരാക്കുന്നുവെങ്കില്‍ എന്തുകൊണ്ടാണ് അവര്‍ ഹിന്ദു-മുസ്‌ലിം ഐക്യത്തിന്റെ ഏറ്റവും വലിയ ചിഹ്നമായ ഇന്ത്യയെ ബഹിഷ്‌കരിക്കാത്തത്? ‘ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ഹൈന്ദവ മതവിശ്വാസിയായ മരുമകളുടെ സീമന്ത ചടങ്ങ് ആഘോഷിക്കുന്ന മുസ്‌ലിം കുടുംബത്തിന്റെ കഥയാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shashi Tharoor on tanishq ad

We use cookies to give you the best possible experience. Learn more