ഇതൊക്കെ ഹിന്ദുത്വവാദികള്‍ക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കുമോ?; 'ലൗ ജിഹാദി'നെതിരെ നിയമം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ശശി തരൂര്‍
Love Jihad
ഇതൊക്കെ ഹിന്ദുത്വവാദികള്‍ക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കുമോ?; 'ലൗ ജിഹാദി'നെതിരെ നിയമം കൊണ്ടുവരാനുള്ള നീക്കത്തിനെതിരെ ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th November 2020, 6:35 pm

ന്യൂദല്‍ഹി: ‘ലൗ ജിഹാദി’നെതിരെ നിയമം കൊണ്ടുവരാനുള്ള മധ്യപ്രദേശ് സര്‍ക്കാര്‍ നീക്കത്തിനെതിരെ കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. പ്രണയത്തിനെതിരെയല്ല നിയമം കൊണ്ടുവരേണ്ടതെന്ന് തരൂര്‍ പറഞ്ഞു.

‘വെറുപ്പിനെതിരെയാണ്, പ്രണയത്തിനെതിരെയല്ല നിയമ നിര്‍മ്മാണം നടത്തേണ്ടതെന്ന് ഹിന്ദുത്വവാദികളോട് ആരാണ് പറഞ്ഞുകൊടുക്കുക’, തരൂര്‍ പറഞ്ഞു.

നേരത്തെ ‘ലൗ ജിഹാദി’നെതിരെയുള്ള നിയമം ഉടന്‍ തന്നെ മധ്യപ്രദേശില്‍ പ്രാബല്യത്തില്‍ വരുമെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി നരോത്തം മിശ്ര അറിയിച്ചിരുന്നു.


ലൗ ജിഹാദിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങുന്നതായി കര്‍ണാടക, ഹരിയാണ സര്‍ക്കാരുകള്‍ വ്യക്തമാക്കി ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് മധ്യപ്രദേശ് സര്‍ക്കാര്‍ നിയമം നടപ്പാക്കാനൊരുങ്ങുന്നത്.

അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുതിയ ബില്‍ അവതരിപ്പിക്കുമെന്നും വിവാഹലക്ഷ്യം മാത്രം മുന്‍നിര്‍ത്തിയുള്ള മതപരിവര്‍ത്തനത്തിന് അഞ്ച് വര്‍ഷം കഠിനതടവ് ലഭ്യമാക്കാനുള്ള വകുപ്പ് നിയമം അനുശാസിക്കുമെന്നും മിശ്ര വ്യക്തമാക്കി.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമായിരിക്കും ലൗ ജിഹാദ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. പ്രധാനകുറ്റവാളിയോടൊപ്പം മതപരിവര്‍ത്തനത്തിന് സഹകരിക്കുന്നവരേയും പ്രതിചേര്‍ക്കുന്ന വിധത്തിലായിരിക്കും നിയമം. വിവാഹാവശ്യത്തിനായുള്ള മതംമാറ്റത്തിനായി ഒരു മാസം മുമ്പ് തന്നെ കളക്ടര്‍ക്ക് അപേക്ഷ നല്‍കേണ്ടി വരും.

ലൗ ജിഹാദിനെതിരെയുള്ള നിയമനിര്‍മാണം കര്‍ണാടകയില്‍ അധികം താമസിയാതെ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ നവംബര്‍ ആറിന് പ്രഖ്യാപിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Shashi Tharoor Love Jihad Law Madhyapradesh