|

'രാജ്യം മറ്റുള്ളവര്‍ക്ക് മുന്നില്‍ തലകുനിക്കേണ്ടി വരും'; ചിദംബരത്തെക്കാണാന്‍ തിഹാര്‍ ജയിലില്‍ ശശി തരൂര്‍ എത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഐ.എന്‍.എസ് മീഡിയ അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന പി ചിദംബരത്തെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എത്തി.

തിങ്കളാഴ്ചയാണ് ചിദംബരത്തെ ജയിലില്‍വെച്ച് ശശി തരൂര്‍ സന്ദര്‍ശിച്ചത്.

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനൊപ്പമാണ് ശശി തരൂര്‍ എത്തിയത്. സന്ദര്‍ശന വേളയില്‍ ശശി തരൂര്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേന്ദ്രസര്‍ക്കാരിന്റെ നടപടി മൂലം ഇന്ത്യക്ക് മറ്റ് രാജ്യങ്ങളുടെ മുന്നില്‍ തലകുനിക്കേണ്ടി വരുമെന്ന് ശശി തരൂര്‍ പറഞ്ഞു.

98 ദിവസം പി.ചിദംബരത്തെ ജയിലിട്ടത് ന്യായീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിനാവില്ല. ഭരണഘടനയെപ്പോലും മാനിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഐ.എന്‍.എക്‌സ് മീഡിയ അഴിമതി കേസില്‍ പി.ചിദംബരത്തെ സി.ബി.ഐ ഓഗസ്റ്റിലാണ് അറസ്റ്റ് ചെയ്തത്.

പിന്നീട് സുപ്രീംകോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചിരുന്നെങ്കിലും ഇ.ഡി കസ്റ്റഡിയില്‍ എടുത്തിരുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിച്ചില്ല.