'തെറ്റ്' തിരുത്തിയിട്ടും രക്ഷയില്ലാതെ തരൂര്‍; ട്വിറ്ററില്‍ ട്രെന്റിംഗ് ആയി ശശി തരൂര്‍ ഹാഷ്ടാഗ്
national news
'തെറ്റ്' തിരുത്തിയിട്ടും രക്ഷയില്ലാതെ തരൂര്‍; ട്വിറ്ററില്‍ ട്രെന്റിംഗ് ആയി ശശി തരൂര്‍ ഹാഷ്ടാഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd April 2021, 12:41 pm

ന്യൂദല്‍ഹി: ട്വിറ്ററില്‍ ട്രെന്റിംഗ് ആയി ശശി തരൂര്‍ ഹാഷ്ടാഗ്. മുന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ അന്തരിച്ചുവെന്ന വ്യാജ വാര്‍ത്തയ്ക്ക് പിന്നാലെ തരൂര്‍ അനുശോചന സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശശിതരൂര്‍ ഹാഷ്ടാഗ് ട്രെന്റിംഗ് ആയത്. വസ്തുത പരിശോധിക്കാതെ തരൂര്‍ നടത്തിയ പ്രതികരണം ശരിയായില്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ഒരാള് മരിച്ചെന്ന് പറയേണ്ടത് തരൂരല്ല ഡോക്ടര്‍മാരാണ്, കോണ്‍ഗ്രസ് എന്തുകൊണ്ടാണിങ്ങനെ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നത്, എന്തിനാണ് ശശി തരൂര്‍ ഒരു സ്ത്രീയെ കൊല്ലുന്നത്, തരൂരിന്റെ ഇംഗ്ലീഷ് ഈ അവസരത്തില്‍ വല്ലാതെ മിസ് ചെയ്യുന്നു, എന്നിങ്ങനെ നിരവധി ട്വീറ്റുകളാണ് ശശിതരൂര്‍ ഹാഷ്ടാഗില്‍ വന്നുകൊണ്ടിരിക്കുന്നത്.

വ്യാഴാഴ്ച രാത്രിയാണ് സുമിത്ര മഹാജന്‍ അന്തരിച്ചെന്ന് തെറ്റിദ്ധരിച്ച് തരൂര്‍ അനുശോചന സന്ദേശം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. മുന്‍ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

സുമിത്ര മഹാജനും തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. തന്റെ മരണം പ്രഖ്യാപിക്കാന്‍ എന്ത് അടിയന്തര സാഹചര്യമായിരുന്നുവെന്ന് സുമിത്ര ചോദിച്ചു. കുറഞ്ഞപക്ഷം ആശുപത്രിയിലെങ്കിലും അന്വേഷിക്കണമായിരുന്നുവെന്നും ശശി തരൂരിന് തന്റെ കുടുംബം മറുപടി നല്‍കിയിട്ടുണ്ടെന്നും സുമിത്ര മഹാജന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

Content Highlights: #Shashi Tharoor Hashtag Trending