|

'മോദി ശിവലിംഗത്തിലിരിക്കുന്ന തേള്‍' പരാമര്‍ശം; ശശി തരൂരിന് സമന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള പരാമര്‍ശത്തില്‍ ശശി തരൂരിന് ദല്‍ഹി റോസ് അവന്യൂ കോടതി സമന്‍സ് അയച്ചു. അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിഷാല്‍ ആണ് സമന്‍സ് അയച്ചത്.

മോദി ശിവലിംഗത്തിലിരിക്കുന്ന തേളെന്ന പരാമര്‍ശം നടത്തിയതിന് ശശി തരൂരിനോട് ജൂണ്‍ ഏഴിന് ഹാജരാകണമെന്ന് ദില്ലി കോടതി ആവശ്യപ്പെട്ടു.

ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആര്‍.എസ്.എസ് നേതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന ശശി തരൂരിന്റെ പമാര്‍ശത്തിനെതിരെയാണ് നടപടി. ശിവലിംഗത്തില്‍ ഇരിക്കുന്ന തേളാണ് മോദിയെന്നും കൈ കൊണ്ട് തട്ടിക്കളയാനോ ചെരിപ്പ് കൊണ്ട് നീക്കം ചെയ്യാനോ കഴിയില്ലെന്നുമായിരുന്നു തരൂരിന്റെ വിവാദ പരാമര്‍ശം.

കഴിഞ്ഞ വര്‍ഷം ബാംഗ്ലൂര്‍ സാഹിത്യോത്സവത്തില്‍ വച്ചായിരുന്നു ശശി തരൂരിന്റെ പരാമര്‍ശം. ദില്ലി ബിജെപി നേതാവ് രാജീവ് ബബ്ബാറാണ് തരൂരിനെതിരെ കോടതിയെ സമീപിച്ചത്.

തരൂരിന്റെ പരാമര്‍ശം കോടിക്കണക്കിന് വരുന്ന ശിവഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്.

Video Stories