ന്യൂദല്‍ഹി: ദുരന്തനിവാരണ ബില്ലിലെ ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് ശശി തരൂര്‍ എം.പി. ദുരന്തനിവാരണ ബില്ല് അവതരിപ്പിച്ച കേന്ദ്രസര്‍ക്കാരിനെ വയനാട് വിഷയങ്ങളുള്‍പ്പെടെ ഉന്നയിച്ചാണ് ശശി തരൂര്‍ വിമര്‍ശിച്ചത്.
ആഭ്യന്തര സഹമന്ത്രി നിത്യാനന്ദറായി അവതരിപ്പിച്ച പുതിയ ദുരന്ത നിവാരണ ഭേദഗതി ബില്ല് തന്നെ ദുരന്തമെന്നായിരുന്നു ശശി തരൂര്‍ പറഞ്ഞത്.
സര്‍ക്കാര്‍ എടുത്തുചാടിയാണ് ബില്ല് അവതരിപ്പിക്കുന്നതെന്നും വിദഗ്ദ പഠനങ്ങളൊന്നും നടത്താതെയാണ് ബില്ല് കൊണ്ടുവന്നതെന്നും തരൂര്‍ വിമര്‍ശിച്ചു.
പ്രളയ സാഹചര്യം ആവര്‍ത്തിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പ്രയോജനകരമാവുന്ന ഒന്നും പുതിയ ബില്ലിലില്ലെന്നും ദുരന്ത നിവാരണത്തിന് പരിരക്ഷ ഉറപ്പ് വരുത്തുകയോ എം.പിമാരെ കേള്‍ക്കാനുള്ള അവസരമോ കേന്ദ്രം നല്‍കുന്നില്ലെന്നും തരൂര്‍ വിമര്‍ശനമുന്നയിച്ചു.
വയനാട് ദുരന്തത്തില്‍ കേരളത്തിന് സഹായം നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇടക്കാല സഹായം പോലും അനുവദിക്കാതിരുന്നത് കേന്ദ്ര സര്‍ക്കാരില്‍ നിന്നുമുണ്ടായ വീഴ്ചയാണെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
ഒരു പ്രദേശം തന്നെ ഇല്ലാതായ വയനാട് ദുരന്തം സമാനതകളില്ലാത്ത ദുരന്തമാണെന്നും പറഞ്ഞ ശശി തരൂര്‍, നിലവിലെ നിയമത്തിനും പുതിയ നിയമത്തിനും ഇത്തരം ദുരന്തങ്ങളില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Shashi Tharoor criticizes central government for not providing disaster relief to Wayanad