തിരുവനന്തപുരം: എല്ലാവരും തോല്‍വി പ്രവചിച്ച സ്ഥലത്ത് നിന്ന് ജയിച്ചു കയറിയതില്‍ സന്തോഷം പ്രകടിപ്പിച്ച് ശശി തരൂര്‍ എം.പി. 72 ശതമാനം വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ തന്റെ ഭൂരിപക്ഷം 50,000 കവിഞ്ഞെന്ന് തരൂര്‍ പറഞ്ഞു. ടീം തോറ്റിട്ടും സെഞ്ച്വറിയടിച്ച ബാറ്റ്‌സ്മാനെ പോലെ തോന്നുന്നുവെന്നും ഒരേസമയം വേദനയും സന്തോഷവുമുണ്ടെന്നും തരൂര്‍ പറഞ്ഞു.
#TharoorForTvm എന്ന ഹാഷ്ടാഗോടു കൂടിയാണ് തരൂരിന്റെ പ്രകടനം. കഴിഞ്ഞ 10 വര്‍ഷങ്ങളായി തരൂര്‍ നിലനിര്‍ത്തുന്ന മണ്ഡലമാണ് തിരുവനന്തപുരം. കഴിഞ്ഞ വര്‍ഷം ബി.ജെ.പി.യുടെ ഓ. രാജഗോപാലിനേക്കാള്‍ 16,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തരൂര്‍ രണ്ടാം വട്ടവും തിരുവനന്തപുരത്തിന്റെ എം.പി.യായി മാറി.