national news
'ഹിന്ദു ഇന്ത്യ' ഒരിക്കലും ഹിന്ദുവായിരിക്കില്ല, അതൊരു സംഘി ഹിന്ദുത്വ രാഷ്ട്രമായിരിക്കും': ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Nov 01, 02:44 pm
Sunday, 1st November 2020, 8:14 pm

ന്യൂദല്‍ഹി:  ഹിന്ദു ഇന്ത്യ എന്നുപറയുന്നത് ഒരിക്കലും ‘ഹിന്ദുവായിരിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

മറിച്ച് തികച്ചും വ്യത്യസ്തമായ ഒരു സംഘി ഹിന്ദുത്വ രാഷ്ട്രമായിരിക്കും അതെന്നും തരൂര്‍ പറഞ്ഞു. തരൂരിന്റെ പുതിയ പുസ്‌കകമായ ‘The Battle of Belonging‘ ലായിരുന്നു പരാമര്‍ശം.

കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഹിന്ദുയിസവും ഹിന്ദുത്വവും തമ്മില്‍ കൃത്യമായ വേര്‍തിരിവ് ഉണ്ടെന്ന് തരൂര്‍ പറഞ്ഞു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വിഭജിക്കാത്ത ഹിന്ദുയിസത്തെ ആണ് കോണ്‍ഗ്രസ് ബഹുമാനിക്കുന്നതെന്നും എന്നാല്‍ ബി.ജെ.പിയുടെ ഹിന്ദുത്വം എന്നുപറയുന്നത്  ഒഴിവാക്കലിനെ അടിസ്ഥാനമാക്കിയുള്ള ഒരു രാഷ്ട്രീയ ‘പ്രമാണം’ ആണെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ലൈറ്റ് ആകാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരിക്കലും കഴിയില്ലെന്ന് നേരത്തെ ശശി തരൂര്‍ പറഞ്ഞിരുന്നു.

അത്തരത്തിലൊരു ശ്രമം കോണ്‍ഗ്രസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതില്‍ മാത്രമേ എത്തിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഒരുതരത്തിലും ബി.ജെ.പിയെ പോലെയല്ല കോണ്‍ഗ്രസെന്നും തങ്ങള്‍ അല്ലാത്ത ഒന്നിന്റെ ലെറ്റ് വേര്‍ഷന്‍ ആകാന്‍ കോണ്‍ഗ്രസ് ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ പരാമര്‍ശം.

ഇന്ത്യ സഹിഷ്ണുതയും ബഹുസ്വരതയും ഉള്‍ക്കൊള്ളുന്നു രാജ്യമാണെന്നും മതേതര്വത്തെ എന്നെന്നേക്കുമായി മറികടക്കാന്‍ വിദ്വേഷ ശക്തികള്‍ക്ക് കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും തരൂര്‍ പറഞ്ഞു.

തങ്ങളോട് വിയോജിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ബി.ജെ.പി നിരന്തരം ശ്രമിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

  ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Shashi Tharoor against RSS,BJP