ആര്‍മിക്ക് റിക്രൂട്ട്‌മെന്റ് എവിടെ വെച്ചും നടത്താമല്ലോ, എന്തൊരു നാണക്കേടാണിത്: ക്രിക്കറ്റ് മാച്ചിനായി തിരുവനന്തപുരം സ്റ്റേഡിയം നല്‍കാത്തതില്‍ പ്രതിഷേധിച്ച് തരൂര്‍
Sports
ആര്‍മിക്ക് റിക്രൂട്ട്‌മെന്റ് എവിടെ വെച്ചും നടത്താമല്ലോ, എന്തൊരു നാണക്കേടാണിത്: ക്രിക്കറ്റ് മാച്ചിനായി തിരുവനന്തപുരം സ്റ്റേഡിയം നല്‍കാത്തതില്‍ പ്രതിഷേധിച്ച് തരൂര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 16th February 2021, 8:41 am

തിരുവനന്തപുരം: ഇന്ത്യ-ദക്ഷിണാഫ്രിക്ക വനിതാ ക്രിക്കറ്റ് മാച്ച് സീരിസ് തിരുവനന്തപുരം സ്റ്റേഡിയത്തില്‍ വെച്ച് നടത്താനാവില്ലെന്ന് അറിയിച്ച കേരള ക്രിക്കറ്റ് അസോസിയേഷനെതിരെ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍.

ഇന്ത്യന്‍ ആര്‍മിയുടെ റിക്രൂട്ട്‌മെന്റ് പരിപാടിക്കായി സ്‌റ്റേഡിയം ബുക്ക് ചെയ്തിരിക്കുകയാണെന്നും ഇത് തങ്ങളെ അറിയിച്ചിരുന്നില്ലെന്നുമാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ബി.സി.സി.ഐയെ അറിയിച്ചത്. അസോസിയേഷന്‍ സുവര്‍ണ്ണാവസരം നഷ്ടപ്പെടുത്തിയെന്നാണ് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് ശശി തരൂര്‍ ട്വീറ്റ് ചെയ്തത്. ആര്‍മിക്കെതിരെയും അദ്ദേഹം രൂക്ഷവിമര്‍ശനമുയര്‍ത്തി.

‘എന്തൊരു നാണക്കേടാണിത്. ആര്‍മിക്ക് വേറെ എത്രയോ സ്ഥലങ്ങളലില്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്താം. പക്ഷെ തിരുവനന്തപുരത്തിന് ഒരേയൊരു ലോകോത്തര ക്രിക്കറ്റ് സ്‌റ്റേഡിയമേയുള്ളു. ഇതൊരു സുവര്‍ണ്ണാവസരമായിരുന്നു. എന്നിട്ടും പോരാട്ടം ഉപേക്ഷിച്ചതോടെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നാണം കെട്ടിരിക്കുകയാണ്,’ ശശി തരൂര്‍ ട്വീറ്റ് ചെയ്തു.

ഇന്ത്യ-ദക്ഷിണാഫ്രിക്ക മാച്ചിന്റെ ഷെഡ്യൂള്‍ നിശ്ചയിച്ചിട്ടില്ലെങ്കിലും മാര്‍ച്ച് ആദ്യ വാരം മുതലായിരിക്കും സീരിസ് ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരത്ത് വെച്ച് മാച്ച് നടത്താനാകില്ലെന്ന് ഉറപ്പായതോടെ സീരിസ് ബാംഗ്ലൂരിലേക്ക് മാറ്റുമെന്നാണ് സൂചനകള്‍.


കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നടന്ന ടി20 വേള്‍ഡ് കപ്പിലാണ് ഇന്ത്യന്‍ ടീം അവസാനമായി മത്സരത്തിനിറങ്ങിയത്. കൊവിഡിനും ലോക്ക്ഡൗണിനും ശേഷം മാച്ചുകള്‍ പുനരാരംഭിച്ചതോടെ കളത്തിലിറങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് താരങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Shashi Tharoor against Kerala Cricket Association and Indian Army on India-South Afrrica Women Cricket Match